ബി.ജെ.പി പ്രവർത്തകൻ മഹേഷ് വധം: പതിനൊന്ന് പ്രതികൾക്കും ജീവപര്യന്തം

തലശ്ശേരി: ബി.ജെ.പി പ്രവർത്തർ ചിറ്റാരിപ്പറമ്പ് മഹേഷ് വധക്കേസിൽ പതിനൊന്ന് സി.പി.എം പ്രവർത്തകരായ 11 പ്രതികൾക്കും ജീവപര്യന്തം തടവും 50000 രൂപ വീതം പിഴയും. തലശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ്​ ശിക്ഷ വിധിച്ചത്. 2008 മാർച്ച് ആറിനാണ് കേസിനാസ്പദമായ സംഭവം. 

സി.പി.എം പ്രവർത്തകനായിരുന്ന മഹേഷ് പാർട്ടി മാറി ബി.ജെ.പിയിൽ ചേർന്നതാണ് കൊലപാതത്തിന് കാരണമായത്. 18 സാക്ഷികളെ പ്രൊസിക്യൂഷന്‍ ഭാഗം വിസ്തരിച്ചു. 27 രേഖകളും പ്രതികള്‍ കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളുള്‍പ്പെടെ 9 തൊണ്ടി മുതലുകളും കോടതി മുമ്പാകെ ഹാജരാക്കിയിരുന്നു.
 

Tags:    
News Summary - Mahesh Murder Case Thalassery-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.