മഹുവ ആചാര്യ കെ.എസ്.ആർ.ടി.സി ഡയറക്ടർ

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ പുതിയ ഡയറക്ടർ ബോർഡ് അംഗമായി കേന്ദ്ര സർക്കാർ സ്ഥാപനമായ കൺവേർജൻസ് എനർജി സർവിസസ് ലിമിറ്റഡ് മുൻ മാനേജിങ് ഡയറക്ടർ മഹുവ ആചാര്യയെ ഗതാഗത മന്ത്രി ആന്റണി രാജു നാമനിർദേശം ചെയ്തു.

സുശീൽ ഖന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രഗല്ഭരായ പ്രഫഷണലുകളെ കെ.എസ്.ആർ.ടി.സിയിൽ കൊണ്ടുവരുന്നതിന്റെ ഭാഗമാണ് നിയമനം. നേരത്തേ ജോയന്റ് മാനേജിങ് ഡയറക്ടറായി ചുമതലയേറ്റ അഡീഷനൽ ട്രാൻസ്പോർട്ട് കമീഷണർ പ്രമോജ് ശങ്കറിനെയും ഡയറക്ടർ ബോർഡിലേക്ക് നാമനിർദേശം ചെയ്തു.

ധനവിനിയോഗം, പുതുസംരംഭങ്ങൾ, ഇന്ത്യയിലെയും വിദേശത്തെയും ധനകാര്യ സ്ഥാപനങ്ങളെ ഉൾപ്പെടുത്തിയുള്ള മെഗ ടെൻഡറിങ് തുടങ്ങിയ മേഖലകളിൽ മഹുവയുടെ സേവനം പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷ. അമേരിക്കയിലെ യേൽ സർവകലാശാലയിൽനിന്ന് പരിസ്ഥിതി മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദധാരിയാണ്.

മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബി.ടെക്കും മദ്രാസ് ഐ.ഐ.ടിയിൽനിന്ന് എം.ടെക്കും നേടി 2009ൽ ഐ.ഒ.എഫ്.എസ് കരസ്ഥമാക്കിയ പ്രമോജ് ശങ്കർ തിരുവനന്തപുരം വെമ്പായം സ്വദേശിയാണ്.

Tags:    
News Summary - Mahua Acharya KSRTC Director

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.