ആംബുലൻസ് യാത്ര: സുരേഷ് ഗോപിക്കെതിരെ കമീഷണര്‍ക്ക് പരാതി

തൃശൂര്‍: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്കെതിരെ സി.പി.ഐ സിറ്റി പൊലീസ് കമീഷണര്‍ക്കും ജോയന്റ് ആർ.ടി.ഒക്കും പരാതി നൽകി. തൃശൂര്‍ പൂരം അലങ്കോലമായതുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ പങ്കെടുക്കാനെത്തിയ സുരേഷ് ഗോപി നിയമവിരുദ്ധമായി ആംബുലന്‍സില്‍ സഞ്ചരിച്ചെന്നും നിയമനടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് തൃശൂര്‍ മണ്ഡലം സെക്രട്ടറി കെ.ബി. സുമേഷാണ് പരാതി നൽകിയത്.

സുരേഷ് ഗോപി നെട്ടിശ്ശേരിയിലെ വീട്ടിൽനിന്ന് തിരുവമ്പാടി ദേവസ്വം ഓഫിസിലേക്ക് സേവാ ഭാരതി ആംബുലൻസിലാണ് എത്തിയത്. നിയമ വിരുദ്ധമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആംബുലൻസ് ഉപയോഗിക്കുകയാണ് ചെയ്തത്.

സുരേഷ് ഗോപിയുടെയും ഒപ്പമുണ്ടായിരുന്ന അഭിജിത്ത് നായർ, ആംബുലൻസ് ഡ്രൈവർ എന്നിവരുടെയും പ്രവൃത്തി ഇന്ത്യൻ ശിക്ഷാനിയമത്തിന്റെയും മോട്ടോർ വെഹിക്കിൾ ആക്ടിന്റെയും വിവിധ വകുപ്പുകൾപ്രകാരം ശിക്ഷാർഹമാണെന്നും അന്വേഷണം നടത്തി നടപടിയെടുക്കണമെന്നും പരാതിയിൽ പറയുന്നു. 

Tags:    
News Summary - Complaint to Commissioner against Suresh Gopi about Ambulance trip in Thrissur Pooram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.