ചൂ​ര​ൽ​മ​ല​യി​ലെ വെ​ള്ളാർ​മ​ല ജി.​വി.​എ​ച്ച്.​എ​സ്.​എ​സ് ഉ​രു​ൾ​പൊ​ട്ട​ലി​ൽ ത​ക​ർ​ന്ന​പ്പോ​ൾ

'ഇവിടം വിട്ടു പോയ്ക്കോ, വേഗം രക്ഷപ്പെട്ടോ, വൻദുരന്തം വരാനിരിക്കുന്നു'; കഥയിൽ ഒരു കിളി കുട്ടികളെ ഓർമിപ്പിച്ചു

മേപ്പാടി: വെള്ളാർമല ജി.വി.എച്ച്.എസ്.എസ് ഇന്നൊരു ദുരന്തത്തിന്‍റെ ബാക്കിപത്രമാണ്. ഉരുൾപൊട്ടലിൽ രണ്ട് ഗ്രാമങ്ങൾ ഭൂപടത്തിൽ നിന്ന് അപ്രത്യക്ഷമായപ്പോൾ മേഖലയിലെ പ്രധാന സ്കൂളായ വെള്ളാർമല ജി.വി.എച്ച്.എസ്.എസ് പാതി തകർന്നൊരു സ്മാരകമായി. സ്കൂളിലെ 24 വിദ്യാർഥികളെ ഇനിയും ബന്ധപ്പെടാനായിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.

വെള്ളാർമല സ്കൂളിലെ 'ലിറ്റിൽ കൈറ്റ്സ്' കുട്ടികൾ തയാറാക്കിയ ഡിജിറ്റൽ മാഗസിന്‍റെ പേരാണ് "വെള്ളാരങ്കല്ലുകൾ". നാടിന്‍റെ സൗന്ദര്യവും നന്മയും വിവരിക്കുന്ന പുസ്തകത്തിന്‍റെ അവസാനം ഒരു മുന്നറിയിപ്പാണ്. കഥയിലെ ഒരു കിളി വന്ന് കുട്ടികളോട് പറയുന്നു, 'ഇവിടം വിട്ടു പോയ്ക്കോ, വേഗം രക്ഷപ്പെട്ടോ, ഒരു വൻദുരന്തം വരാനിരിക്കുന്നു, മലവെള്ളപ്പാച്ചിൽ നിന്ന് ഉടൻ രക്ഷപ്പെട്ടോ' എന്ന്. 'കൈറ്റ്‌' സി.ഇ.ഒ കെ. അൻവർ സാദത്താണ് ഇതുസംബന്ധിച്ച കുറിപ്പ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.

കെ. അൻവർ സാദത്തിന്‍റെ കുറിപ്പ്

വയനാട്ടിലെ വെള്ളാർമല സ്കൂളിലെ 'ലിറ്റിൽ കൈറ്റ്സ്' കുട്ടികൾ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ്റെ പേരാണ് "വെള്ളാരങ്കല്ലുകൾ".
എൻ്റെ പുഴയെന്നും, ഈ കുളിരരുവിയുടെ തീരത്ത് എന്നും മറ്റും നാടിൻ്റെ സൗഭാഗ്യങ്ങളെ കുറിച്ച് നിറയെ എഴുതിയിട്ടുണ്ട് അവർ. തൻ്റെ നാടിൻ്റെ മനോഹാരിതയും പ്രകൃതിഭംഗിയും എല്ലാമാണ് അധികം പേജുകളിലും..
മാഗസിൻ്റെ അവസാനം ഒരു കഥയാണ്. കഥയുടെ അവസാന ഭാഗത്ത് "ഇവിടം വിട്ടു പോയ്ക്കോ, വേഗം രക്ഷപ്പെട്ടോ, ഒരു വൻദുരന്തം വരാനിരിക്കുന്നു, മലവെള്ളപ്പാച്ചിൽ നിന്ന് ഉടൻ രക്ഷപ്പെട്ടോ" എന്ന് ഒരു കിളി കുട്ടികളെ ഓർമിപ്പിക്കുകയാണ്.
കണ്ണീർപ്പൂക്കൾ...


Full View

തോ​ട്ടം​തൊ​ഴി​ലാ​ളി​ക​ളും സാ​ധാ​ര​ണ​ക്കാ​രു​മാ​യ​വ​രു​ടെ മ​ക്ക​ൾ പ​ഠി​ക്കു​ന്ന വി​ദ്യാ​ല​യമാണ് വെള്ളാർമല സ്കൂൾ. 497 വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഇ​വി​ടെ പ​ഠി​ക്കു​ന്ന​ത്. ഇ​തി​ൽ ന​ല്ലൊ​രു ശ​ത​മാ​നം കു​ട്ടി​ക​ളും ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്തം ന​ട​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രാ​ണ്. എ​ന്നാ​ൽ, ദു​ര​ന്തം ന​ട​ന്ന​തി​നു​ശേ​ഷം 24ഓ​ളം കു​ട്ടി​ക​ളു​മാ​യും അ​വ​രു​ടെ ര​ക്ഷി​താ​ക്ക​ളു​മാ​യും ബ​ന്ധ​പ്പെ​ടാ​ൻ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ​ക്കോ അ​ധ്യാ​പ​ക​ർ​ക്കോ ക​ഴി​ഞ്ഞി​ട്ടി​ല്ല. ര​ക്ഷി​താ​ക്ക​ളെ വി​ളി​ച്ചാ​ണ് അ​ത​ത് ക്ലാ​സ് അ​ധ്യാ​പ​ക​ർ കു​ട്ടി​ക​ളു​ടെ കാ​ര്യ​ങ്ങ​ൾ അ​റി​യു​ന്ന​ത്. പ​ക്ഷേ, ഇ​പ്പോ​ഴും 24 കു​ട്ടി​ക​ളെ പ​റ്റി വി​വ​ര​മി​ല്ല.




 

വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലെ ക്യാ​മ്പു​ക​ളി​ൽ ര​ക്ഷ​പ്പെ​ട്ട കു​ട്ടി​ക​ളും മ​റ്റു​മു​ള്ള​തി​നാ​ൽ ആ​രൊ​ക്കെ​യാ​ണ് ജീ​വ​നോ​ടെ​യു​ള്ള​തെ​ന്ന​ത് സം​ബ​ന്ധി​ച്ച് ആ​ശ​യ​ക്കു​ഴ​പ്പ​മു​ണ്ട്. ക​ഴി​ഞ്ഞ​ദി​വ​സം​വ​രെ മ​ഴ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ദു​രി​താ​ശ്വാ​സ ക്യാ​മ്പാ​യി പ്ര​വ​ർ​ത്തി​ച്ച സ്കൂ​ളാ​യി​രു​ന്നു ഇ​ത്.

ഉ​രു​ൾ​പൊ​ട്ട​ലി​ൽ കൂ​റ്റ​ൻ മ​ര​ത്ത​ടി​ക​ളും പാ​റ​ക​ളും വീ​ടു​ക​ളു​ടെ അ​വ​ശി​ഷ്ട​ങ്ങ​ളും കു​ത്തി​യൊ​ലി​ച്ച് സ്കൂ​ളി​ന്റെ ഒ​രു​കെ​ട്ടി​ടം പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. റോ​ഡി​നോ​ട് ചേ​ർ​ന്ന മ​റ്റൊ​രു കെ​ട്ടി​ട​ത്തി​ന്റെ താ​ഴ്ഭാ​ഗ​വും ത​ക​ർ​ന്നു. ചു​വ​രു​ക​ളെ​ല്ലാം ത​ക​ർ​ന്ന​തി​നാ​ൽ കാ​ലു​ക​ളി​ൽ നി​ൽ​ക്കു​ന്ന കെ​ട്ടി​ടം മാ​ത്ര​മാ​യി സ്കൂ​ൾ മാ​റി.

Tags:    
News Summary - vellarmala school little kites magazine story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.