ആയിഷ ഹുസൈൻ, ടി.പി. സുൽഫത്ത്​

ബി.ജെ.പിയെ ക്ലച്ചുപിടിക്കാൻ അനുവദിക്കാതെ മലപ്പുറം; സീറ്റുകളിൽ ഇടിവ്​

മലപ്പുറം: വമ്പിച്ച പ്രചാരണവും അവകാശ വാദങ്ങളുമായി തെരഞ്ഞെടുപ്പ്​ ഗോദയിൽ മുൻനിരയിലുണ്ടായിരുന്ന ബി.ജെ.പിക്ക്​ മലപ്പുറം ജില്ലയിൽ കഴിഞ്ഞതവ​ണത്തേക്കാൾ സീറ്റുകൾ കുറഞ്ഞു. 2015ൽ ആകെ 38 സീറ്റുകൾ ഉണ്ടായിരുന്നുവെങ്കിൽ ഇത്തവണയത്​ 33 ആയി. പഞ്ചായത്തുകളിൽ 17 സീറ്റുള്ളത്​ 15ഉം നഗരസഭയിൽ 21ൽനിന്ന്​​ 18ഉം ആയിക്കുറഞ്ഞു.

താനൂർ നഗരസഭയിലാണ്​ ഏറ്റവും കൂടുതൽ സീറ്റുകൾ ലഭിച്ചത്​, ഏഴ്​. എന്നാൽ കഴിഞ്ഞതവണ ഇവിടെ 10 സീറ്റുകൾ പാർട്ടിക്കുണ്ടായിരുന്നു. നിലമ്പൂർ നഗരസഭയിൽ അക്കൗണ്ട്​ തുറക്കാനായതാണ്​ പാർട്ടിക്കുണ്ടായ ആശ്വാസം.

നരേന്ദ്ര മോദിയുടെ ആരാധികയെന്ന്​ സ്വയം പ്രഖ്യാപിച്ച് വണ്ടൂരിൽ ടി.പി. സുൽഫത്ത്​ എ​ന്ന യുവതി​ രംഗത്തെത്തിയതിനെല്ലാം ബി.ജെ.പി വൻ​പ്രചാരണമാണ്​ നൽകിയത്​. വണ്ടൂർ ഗ്രാമപഞ്ചായത്ത്​ ആറാം വാർഡിൽ ജനവിധി തേടിയ ഇവർക്ക്​ ​ആകെ ലഭിച്ചത്​ 56 വോട്ടാണ്​. മുത്തലാഖ്​ ബിൽ പോലുള്ള വിഷയങ്ങളിൽ മുസ്​ലിം സ്​​ത്രീകൾ ബി.ജെ.പിക്ക്​ അനുകൂലമായി ചിന്തിക്കുമെന്ന്​ സുൽഫത്ത്​ അവകാശപ്പെട്ടിരുന്നുവെങ്കിലും അതൊന്നും ഉണ്ടായില്ലെന്ന്​ കണക്കുകൾ പറയുന്നു. കൂടാതെ പൊന്മുണ്ടം പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ ആയിഷ ഹുസൈനായിരുന്നു ബി.ജെ.പി സ്​ഥാനാർഥി. 55 വോട്ടുകൾ മാത്രം നേടി നാലാം സ്​ഥാനത്തായി ഇവർ. ബി.ജെ.പിക്കായി രണ്ട്​ മുസ്​ലിം സ്​ത്രീകൾ മലപ്പുറത്ത്​ ജനവിധി തേടുന്നത്​ ദേശീയ മാധ്യമങ്ങളടക്കം റിപ്പോർട്ട്​ ചെയ്​തിരുന്നു.

ആയിഷയും മോദിയുടെയും വാജ്​പേയിയുടെയും ആരാധികയാണ്​. ഇവരുടെ ഭർത്താവ്​​ ഹുസൈൻ വരിക്കോട്ടിൽ ന്യൂനപക്ഷ മോർച്ച ജില്ല കമ്മിറ്റി അംഗമാണ്​. മലപ്പുറം ജില്ല പഞ്ചായത്തിലെ എടരിക്കോട്​ ഡിവിഷനിൽനിന്ന്​ ഇദ്ദേഹവും ബി.ജെ.പിക്കായി ജനവിധി തേടിയിരുന്നു. എന്നാൽ, 3152 വോട്ടുമായി നാലാംസ്​ഥാനത്ത്​ തൃപ്​തിപ്പെടേണ്ടി വന്നു.

താനൂർ - 7, എടപ്പാൾ - 2, അങ്ങാടിപ്പുറം -1, പരപ്പനങ്ങാടി - 3, നിലമ്പൂർ - 1, വട്ടംകുളം - 2, കോട്ടക്കൽ - 2, പൊന്നാനി -3, നന്നംമുക്ക് -1, തലക്കാട് - 1, ചേലേമ്പ്ര - 3, തിരൂർ - 1, ഒഴൂർ 1, ചെറുകാവ് 1, മൂർക്കനാട് - 1, വാഴയൂർ-1, വളാഞ്ചേരി 1, നന്ന​മ്പ്ര -1 എന്നിങ്ങനെയാണ് ജില്ലയിൽ​ ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എക്ക്​ ലഭിച്ച സീറ്റുകൾ.

സംസ്​ഥാനത്തെ മറ്റു ജില്ലകളിൽ ബി.ജെ.പിക്ക് നേരിയ തോതിൽ​ സീറ്റുകൾ കൂടിയ​പ്പോഴാണ്​ മലപ്പുറത്തെ വോട്ടർമാർ പാർട്ടിയോട്​​ വിമുഖത കാണിച്ചത്​. സംസ്​ഥാനത്ത്​ 2015ൽ 933 ​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്​ വാ​ർ​ഡു​ക​ളി​ൽ വി​ജ​യി​ച്ച ബി.​ജെ.​പി ഇ​ക്കു​റി 1182ലാ​ണ്​ ജ​യി​ച്ച​ത്. ക​ഴി​ഞ്ഞ ത​വ​ണ​ത്തെ 21 ബ്ലോ​ക്ക്​​ പ​ഞ്ചാ​യ​ത്ത്​ വാ​ർ​ഡു​ക​ൾ ഇ​ക്കു​റി 37 ആ​യി. മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ൽ 236ൽ നി​ന്ന്​ 320ലെ​ത്തി. കോ​ർ​പ​റേ​ഷ​നു​ക​ളിൽ 51ൽ​നി​ന്ന്​ 59 എ​ത്താ​നേ ആ​യു​ള്ളൂ. വോ​ട്ടി​ങ്​ ശ​ത​മാ​നം 13ൽ​​ന്ന്​ 17ല​ധി​ക​മാ​യി വ​ർ​ധി​ച്ച​താ​യാ​ണ്​ നേ​തൃ​ത്വ​ത്തി​െൻറ അ​വ​കാ​ശ​വാ​ദം.

അതേസമയം, മലപ്പുറം ജില്ലയിൽ ബി.ജെ.പിക്കെതിരെ രാഷ്​ട്രീയവും വർഗീയവുമായ വോട്ട്​ മറിക്കൽ നടത്തിയെന്ന് ജില്ല പ്രസിഡൻറ്​ രവി തേലത്ത് കുറ്റപ്പെടുത്തുന്നു. ബി.ജെ.പി വിജയിക്കുമെന്ന് ഉറപ്പുള്ള സ്ഥലങ്ങളിൽ നേരത്തെ തന്നെ പരസ്യമായും രഹസ്യമായും രാഷ്​ട്രീയ സഖ്യം ഇടതു - വലതുപാർട്ടികൾ ഉണ്ടാക്കി. മുസ്​ലിം ന്യൂനപക്ഷ വോട്ടുകൾ നിർണായകമായ വാർഡുകളിലെല്ലാം അവസാന ദിവസങ്ങളിൽ വർഗീയ സംഘടനകൾ കൂടി ഇവരോടൊപ്പം ഗൂഢാലോചനയിൽ പങ്കുചേർന്നിട്ടുണ്ട്.

ബി.ജെ.പിയെ പരാജയപ്പെടുത്തേണ്ടത് ഈ രാഷ്​ട്രീയ പാർട്ടികൾക്കും മത തീവ്ര -വർഗീയ സംഘടനകൾക്കും ഒരുപോലെ ആവശ്യമായിരുന്നു. മതന്യൂനപക്ഷങ്ങൾ വ്യാപകമായി ബി.ജെ.പി.യോട് അടുത്തുവരുന്നതും മുസ്​ലിം സ്ത്രീകൾ തന്നെ സ്ഥാനാർഥികളായി രംഗത്തുവന്നതും ഇവരെ അങ്കലാപ്പിലാക്കിയിട്ടുണ്ട്.

അഴിമതിയും വർഗീയതയും സന്ധിചേർന്ന് ജനാധിപത്യത്തെ ഹൈജാക്ക് ചെയ്യുകയാണ് ഉണ്ടായത്. എന്നിട്ടും ജില്ലയിൽ കൂടുതൽ വോട്ടുനേടി നല്ലപോലെ ജനപിന്തുണയാർജിക്കാനും പുതിയ തദ്ദേശ സ്ഥാപനങ്ങളിൽ അക്കൗണ്ട് തുടങ്ങാനും സാധിച്ചുവെന്നും അദ്ദേഹം അവകാശപ്പെട്ടു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-22 01:43 GMT