തിരുനാവായ (മലപ്പുറം): പൂയ്യം ഞാറ്റുവേല എത്തിയതോടെ പുണർതം പടിയിറങ്ങി. ഇടവപ്പാതിയിൽ ഏറ്റവുമധികം മഴ ലഭിക്കേണ്ടിയിരുന്ന മകയിരം, തിരുവാതിര, പുണർതം ഞാറ്റുവേലകൾ ഇത്തവണ പൊതുവെ ദുർബലമയിരുന്നു. അതുകൊണ്ടുതന്നെ ജലാശയങ്ങളിലൊന്നും വർഷക്കാല പ്രതീതി ജനിപ്പിക്കുംവിധം ജലവിതാനമുയർന്നില്ല. ഉയർന്ന പ്രദേശങ്ങളിലെ കിണറുകളിലൊന്നും ഇപ്പോഴും വെള്ളമാവാത്തത് ജനങ്ങളിൽ ആശങ്കയുയർത്തുന്നു.
മഴ പൊതുവെ കുറവാകുന്നതിനാൽ പൂയ്യത്തിൽ പൂഴിമഴ എന്നാണ് പഴമൊഴി. തുടർന്ന് വരുന്നത് ആയില്യമാണ്. ആയില്യത്തിൽ മഴ പെയ്യാം പെയ്യാതിരിക്കാം. അതുകൊണ്ടാവാം ആയില്യക്കള്ളൻ അകത്തോ പുറത്തോ എന്ന ചൊല്ല് തന്നെയുണ്ടായത്.
അതേസമയം, അടുത്ത രണ്ടാഴ്ച വ്യാപകമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ പ്രവചനം. കർക്കടകം മുഴുവൻ കനത്ത മഴ ലഭിക്കുമെന്നാണ് കർഷകമതം. ഇന്നത്തെ സാഹചര്യത്തിൽ എല്ലാം കാത്തിരുന്ന് കണ്ടേ കാര്യങ്ങൾ വിലയിരുത്താനാവൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.