തിരുവനന്തപുരം: പരിസ്ഥിതിസൗഹൃദം നിലനിർത്തിക്കൊണ്ടുള്ള നവകേരളനിർമിതി മാതൃഭ ാഷയിലൂടെ മാത്രമേ സാധിക്കൂവെന്ന് കേരളം ഭരിക്കുന്നവരും കേരളത്തിൽ പുലരുന്നവരും ഓ ർക്കണമെന്ന് സുഗതകുമാരി. ഐക്യമലയാളപ്രസ്ഥാനത്തിെൻറ നേതൃത്വത്തിൽ പുരോഗമനകലാസാഹിത്യസംഘം, കേരളശാസ്ത്രസാഹിത്യപരിഷത്ത് തുടങ്ങിയ സാംസ്കാരിക രാഷ്ട്രീയ േട്രഡ് യൂനിയനുകളുടെ സംയുക്തസമരസമിതി സംഘടിപ്പിക്കുന്ന പി.എസ്.സി ആസ്ഥാനത്തിനുമുന്നിലെ അനിശ്ചിതകാല നിരാഹാരസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു സുഗതകുമാരി. മാതൃഭാഷയെ സംബന്ധിച്ച് നിസ്സാരമായി നടപ്പാക്കാൻ കഴിയുന്ന ഈ പ്രശ്നം പരിഹരിക്കപ്പെടുന്നതുവരെ ധൈര്യപൂർവം സമരവുമായി മുന്നോട്ടുപോകണം’ -സുഗതകുമാരി പറഞ്ഞു.
ഡോ. ജോർജ് ഓണക്കൂർ അധ്യക്ഷത വഹിച്ചു. പിരപ്പൻകോട് മുരളി, വി.എൻ. മുരളി, വി. മധുസൂദനൻ നായർ, ഡോ. എം.ആർ. തമ്പാൻ, ബി. രാജീവൻ, കെ.പി. രാമനുണ്ണി, പി. പവിത്രൻ, ആർ. നന്ദകുമാർ, നഹാസ് (എൻ.ജി.ഒ യൂനിയൻ), വിനോദ് (ശാസ്ത്രസാഹിത്യപരിഷത്ത്), എ.ജി. ഒലീന, വിനോദ് വൈശാഖി (പു.ക.സ), വിശ്വമംഗലം സുന്ദരേശൻ, ഡോ.പി. സോമൻ എന്നിവർ സംസാരിച്ചു. പി.എസ്.സി ആസ്ഥാനത്തിന് മുന്നിൽ നിരാഹാരസത്യഗ്രഹം ആരംഭിച്ചു. എൻ.പി. പ്രിയേഷ്, രൂപിമ എന്നിവർക്ക് മാല ചാർത്തിയാണ് സുഗതകുമാരി സമരം ഉദ്ഘാടനം ചെയ്തത്.കേരള അഡ്മിനിസ്ട്രേറ്റിവ് സർവിസ് ഉൾപ്പെടെ എല്ലാ തൊഴിൽ പരീക്ഷകളും മലയാളത്തിലും ന്യൂനപക്ഷ ഭാഷകളിലും നടത്തുക, സർക്കാർ ഭാഷാനയം പി.എസ്.സി അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് നിരാഹാരസമരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.