ചക്ക തലയിൽ വീണ്​ ചികിത്സയിലായിരുന്ന യുവാവ്​ മരിച്ചു

കാസർകോട്: ചക്ക തലയിൽ വീണ്​ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കാസർകോട്​ കോടോം ബേളൂർ പഞ്ചായത്തിലെ ഏഴാംമൈൽ മുക്കുഴി കരിയത്തെ റോബിൻ തോമസ് (42) ആണ് മരിച്ചത്.

നേരത്തെ ചികിത്സ വേളയിൽ കോവിഡ്​ സ്​ഥിരീകരിച്ചിരുന്നു. ഏഴാം മൈലിൽ ഓട്ടോ ഡ്രൈവറായിരുന്നു. രണ്ടാഴ്​ചയായി വെൻറിലേറ്ററിൻെറ സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്.

മെയ് 19ന്​ ചക്ക തലയിൽ വീണ് പരിക്കേറ്റ്​ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച റോബിൻ തോമസിന് കോവിഡ്​ സ്​ഥിരീകരിച്ചത്​ വലിയ ചർച്ചക്ക്​ വഴിവെച്ചിരുന്നു.

രോഗലക്ഷണങ്ങൾ ഇല്ലെങ്കിലും കോവിഡ് പ്രോട്ടോക്കോളി​ൻെറ ഭാഗമായി നടത്തിയ പരിശോധനയിലാണ്​ മെയ് 23ന് ​രോഗം സ്ഥിരീകരിച്ചത്​. എന്നാൽ രണ്ടാമത്തെ പരിശോധനയിൽ ഫലം നെഗറ്റീവായി.

ഭാര്യ: അൽഫോൻസ. നാലാം ക്ലാസ് വിദ്യാർഥിനി റിയ, യു.കെ.ജി വിദ്യാർഥി റോൺ എന്നിവ‍രാണ്​ മക്കൾ. പിതാവ്​ പരേതനായ കോട്ടൂർ തോമസ്​. മാതാവ്​ റോസമ്മ.  


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.