കുന്നംകുളം: കോവിഡ് ബാധിച്ച് കുന്നംകുളം സ്വദേശി ദുബൈയിൽ മരിച്ചു. ചൊവ്വന്നൂർ കല്ലഴിക്കുന്ന് സ്വദേശി പുത്തൻകുളങ്ങര കൊച്ചുണ്ണിയുടെ മകൻ അശോക് കുമാർ (53) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു മരണം.
ദീർഘകാലമായി ദുബൈയിൽ വർക് ഷോപ്പ് ജീവനക്കാരനായിരുന്നു. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് അവസാനമായി നാട്ടിൽ വന്നത്.
ഇത്തവണ വരാൻ ടിക്കറ്റുമായി ഒരുങ്ങിയിരിക്കുമ്പോഴാണ് വിമാനങ്ങൾ റദ്ദാക്കിയത്. സംസ്കാരം ദുബൈയിൽ നടക്കും. ഭാര്യ: വിജിത. മക്കൾ: ധനജയ്, മഹീന്ദ്രൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.