മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ്: സാക്ഷികൾക്ക് സമൻസ് നൽകാൻ പൊലീസ് സംരക്ഷണം 

കൊച്ചി: കേസിലെ സാക്ഷികൾക്ക് സമൻസ് നൽകാൻ പൊലീസ് സംരക്ഷണമേർപ്പെടുത്തി ഹൈകോടതി. മഞ്ചേശ്വരം നിയമസഭാ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് ബി.ജെ.പി സ്ഥാനാർഥി സുരേന്ദ്രൻ നൽകിയ ഹരജിയിലാണ് കോടതി ഉത്തരവ്. ഭീഷണിമൂലം സമൻസ് നല്കാനാവുന്നില്ലെന്ന് കോടതി ജീവനക്കാർ  അറിയിച്ചതിനെ തുടർന്നാണ് ഹൈകോടതിയുടെ നടപടി. 

മുസ്​ലീംലീഗിലെ അബ്​ദുൽ റസാഖി​ന്‍റെ തെരഞ്ഞെടുപ്പ്​ ചോദ്യം ചെയ്​താണ് കെ. സുരേന്ദ്രൻ ഹരജി നല്കിയത്. സ്ഥലത്തില്ലാതിരുന്ന 259 വോട്ടർമാരുടെ പേരിൽ കള്ളവോട്ട് ചെയ്തിട്ടുണ്ടെന്നാണ് ഹരജിയിൽ പറയുന്നത്. ഇവരെ നേരിട്ട് വിളിച്ചുവരുത്തുന്നതിനാണ് ഹൈകോടതി സമൻസ് അയച്ചത്. 

മരിച്ചുപോയവരുടെയും വിദേശത്തുള്ളവരുടെയും പേരിൽ വിജയിയായ അബ്​ദുൽ റസാഖിന്​ അനുകൂലമായി വ്യാപകമായി കള്ളവോട്ട് നടന്നതായി ആരോപിച്ചാണ്​ സുരേന്ദ്രൻ ഹരജി നൽകിയിരിക്കുന്നത്​. അബ്​ദുൽ റസാഖ് 89 വോട്ടുകൾക്കാണ് കെ. സുരേന്ദ്രനെ പരാജയപ്പെടുത്തിയത്. കള്ളവോട്ട്​ നടന്നില്ലായിരുന്നെങ്കിൽ ത​​​െൻറ വിജയം ഉറപ്പായിരുന്നെന്നാണ്​ സുരേന്ദ്ര​​​െൻറ വാദം.

Tags:    
News Summary - Mancheswaram case; High court Developments-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.