കൊച്ചി: മുന്‍മന്ത്രി എ.കെ. ശശീന്ദ്രൻ രാജിവെക്കാൻ ഇടയായ ഫോണ്‍ കെണി കേസില്‍ ചാനല്‍ മേധാവി അടക്കം അറസ്റ്റിലായ അഞ്ചുപേർ ഹൈകോടതിയിൽ ജാമ്യഹരജി നൽകി. അറസ്റ്റിലായ സാഹചര്യത്തിൽ ഇവർ നൽകിയിരുന്ന മുൻകൂർ ജാമ്യഹരജി ഹൈകോടതി തീർപ്പാക്കുകയും ചെയ്തു. ഒന്നാം പ്രതിയും മംഗളം ചാനല്‍ സി.ഇ.ഒയുമായ ആർ. അജിത്ത്കുമാർ, ഇന്‍വെസ്റ്റിഗേഷന്‍ ടീം ലീഡര്‍ കെ. ജയചന്ദ്രൻ, ന്യൂസ് എഡിറ്റര്‍മാരായ എസ്.വി. പ്രദീപ്, ഫിറോസ് സാലി മുഹമ്മദ്, ന്യൂസ് കോഒാഡിനേറ്റർ എം.ബി. സന്തോഷ് എന്നിവരാണ് ജാമ്യഹരജി നൽകിയത്. അതേസമയം, കേസിൽ പ്രതികളായ മറ്റ് നാലുപേർ നൽകിയ മുൻകൂർ ജാമ്യഹരജി വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റി. കേസ് ഡയറി ഹാജരാക്കാൻ നിർദേശിച്ച കോടതി സംഭവവുമായി ബന്ധപ്പെട്ട ഒാഡിയോ ക്ലിപ്പും ഹാജരാക്കാനാവുമോയെന്ന് ആരാഞ്ഞിട്ടുണ്ട്. രണ്ട് ജാമ്യഹരജിയും വെള്ളിയാഴ്ച പരിഗണനക്ക് വന്നേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.