മെറ്റല്ലാ ദേശത്തും എന്നപോലെ റമദാനെ വരവേല്‍ക്കാന്‍ ഒരു മാസം മുേമ്പ ഞങ്ങളും ഒരുങ്ങും. പുരുഷന്മാരെക്കാള് കൂടുതൽ ഉത്സാഹികളാണ് പൊതുവെ മണിപ്പൂരിലെ സ്ത്രീസമൂഹം. നോമ്പുകാലത്ത് വിശ്വാസകാര്യങ്ങളിലും സ്ത്രീകള്‍ കൂടുതല്‍ സജീവമായിരിക്കും. മണിപ്പൂരി ഭാഷയില്‍ നോമ്പിന് ‘ഷകെന്താ’ എന്നാണ് പറയുന്നത്. ഇംഫാലിലെ ഏറ്റവും വലിയ മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ‘ഹഫ്ത’യിലെ വലിയ പള്ളികളില്‍ ഓരോ നേരത്തും നമസ്കാരത്തിന് നൂറുകണക്കിന് ആളുകളാണ് പങ്കെടുക്കാറുള്ളത്. രാത്രികളിൽ നടക്കുന്ന തറാവീഹ് നമസ്കാരത്തിന് പുരുഷന്മാര് മാത്രമേ ഉണ്ടാകാറുള്ളൂ. സ്ത്രീകള്‍ വീടുകളില്‍ നടക്കുന്ന തറാവീഹ് നമസ്കാരങ്ങളില്‍ കൂട്ടമായി പങ്കെടുക്കാറുണ്ട്. ഏറ്റവും നല്ല കാലാവസ്ഥയിലായിരിക്കും മിക്കപ്പോഴും മണിപ്പൂരില്‍ റമദാന്. അതിന് പ്രധാന കാരണം സമയത്തിലുള്ള വ്യത്യാസമാണ്.
സുബ്ഹി മുതല്‍ മഗ്രിബ് വരെ നീണ്ട സമയം ഇവിടെ വലിയ ദൈര്‍ഘ്യമായി അനുഭവപ്പെടാറില്ല. വൈകീട്ട് അഞ്ചു മണിക്കുള്ളില്‍ മഗ്രിബ് സമയം ആയിത്തുടങ്ങും. കേരളത്തില്‍ നോമ്പുതുറക്കുന്ന സമയം ആവുമ്പോഴേക്കും മണിപ്പൂരില്‍ ഇശാ നമസ്കാരത്തിന് ബാങ്കുവിളി ഉയരും. നോമ്പുകാലം വിഭവസമൃദ്ധമായ ഭക്ഷണമൊരുക്കുന്നതില്‍ മണിപ്പൂരികളും പിന്നിലല്ല. വീടുകളിൽ നോമ്പുതുറയും ഇഫ്താര്‍ പാര്ട്ടികളുമൊരുക്കും. സുഹൃത്തുക്കള്‍, ബന്ധുക്കള്‍ തുടങ്ങിയവരുടെ വീടുകളിലെ നോമ്പുതുറക്കു പങ്കെടുക്കലിന് മണിപ്പൂരി മുസ്ലിംകൾ പണ്ടുമുതേല വലിയ പ്രാധാന്യം നല്‍കും.
ഇതുകൊണ്ടാണ് റമദാനില്‍ ഏറ്റവും കൂടുതല്‍ കുടുംബസന്ദര്ശനങ്ങള് നടക്കുന്നത്്. മഗ്രിബ് നമസ്കാരത്തിനും ഇശാ നമസ്കാരത്തിനും ഇടയില്‍ വളരെ ചുരുങ്ങിയ സമയം മാത്രം ഉള്ളതുകൊണ്ട് ഇശാ നമസ്കാരത്തിനുശേഷമേ വിഭവങ്ങളൊരുക്കിയുള്ള നോമ്പുതുറ നടക്കാറുള്ളൂ. പിന്നീട് രാത്രിഭക്ഷണശീലം ഇല്ല. നോമ്പ് തുറക്കുന്ന സമയത്തെ ലഘുപാനീയത്തിനുശേഷമുള്ള ഭക്ഷണം വ്യത്യസ്ത തരത്തിലുള്ളതാണ്. അരികൊണ്ടുണ്ടാക്കുന്ന വിവിധ തരത്തിലുള്ള അപ്പങ്ങള്ക്കൊപ്പം ഇറച്ചി, മീന്‍ എന്നിവകൊണ്ടുള്ള കറികളും ഉണ്ടായിരിക്കും. മണിപ്പൂരികളുടെ ഇഷ്ടവിഭവമായ ‘ഇറൂമ്പ’ നോമ്പുകാലത്തും ഉപയോഗിക്കും. ഭക്ഷണത്തോടൊപ്പം മണിപ്പൂരിലെ കറുത്ത അരി കൊണ്ടുണ്ടാക്കുന്ന പായസം (ചക്കരച്ചോറ്) ഇവിടത്തെ പ്രത്യേകതയാണ്.
വിശേഷദിവസങ്ങളിലും നോമ്പുകാലങ്ങളിലുമാണ് മണിപ്പൂരികള്‍ കറുത്ത അരി കൂടുതല്‍ ഉപയോഗിക്കുന്നത്. മണിപ്പൂരിലെ ഗോത്രവർഗത്തിൽപെട്ടവര് വിളയിെച്ചടുക്കുന്ന ഈ അരിക്ക് പ്രത്യേക രുചിയാണ്. അരിയാഹാരത്തെപ്പോലെതന്നെ മണിപ്പൂരികളുടെ മുഖ്യാഹാരങ്ങളിലൊന്നാണ് മത്സ്യം. മത്സ്യം കൂടാതെ ഇവര്‍ക്ക് ഭക്ഷണമില്ല. മണിപ്പൂരികള്‍ വെജിറ്റേറിയന്‍ എന്നുപറഞ്ഞാല്‍ മത്സ്യം ഉൾപ്പെടെയാണ്. നോമ്പുകാലത്തും ഇറച്ചിയെക്കാള്‍ കൂടുതല്‍ കഴിക്കുന്നത് മത്സ്യം തന്നെയാണ്. പട്ടാളവും പൊലീസും അമിതാധികാരം പ്രയോഗിക്കുന്ന മണിപ്പൂരില്‍ നോമ്പുകാലവും സുരക്ഷിതമല്ല.
നേരത്തേ ഇരുട്ടാകുന്ന ഈ പ്രദേശത്ത് മഗ്രിബിെൻറ സമയം ആകുന്നതിന് വളരെ മുമ്പുതന്നെ കടകമ്പോളങ്ങള്‍ അടഞ്ഞുകഴിയും. ഏഴുമണി കഴിഞ്ഞാല്‍ റോഡ് വിജനമായിരിക്കും. പിന്നീടെല്ലാം പട്ടാളത്തിെൻറ നിയന്ത്രണത്തിലാണ് കാര്യങ്ങള്‍. അതുകൊണ്ടുതന്നെ ഇവിടെ റമദാന് കാലത്ത് രാത്രിസമയങ്ങളിൽ പ്രത്യേക മതപ്രസംഗങ്ങളോ പ്രാർഥനസംഗമങ്ങളോ ഒന്നും നടക്കാറില്ല. മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ പള്ളികളും മദ്റസകളും ഉള്ളതുകൊണ്ട് മതപഠനം നടക്കുന്നു. റമദാെൻറ അവസാന ദിവസങ്ങളില്‍ ഇഫ്താര്‍ പാര്‍ട്ടികള്‍ ഉണ്ടാകാറുണ്ട്. നിരവധി പേര് ഇത്തരം പാര്‍ട്ടികളില്‍ പെങ്കടുക്കുന്നു.
നോമ്പിെൻറ അവസാന രാവുകള്‍ പ്രാർഥനാനിർഭരമാവുമ്പോൾ ഓരോ വീടുകളിലുള്ളവരും അതിൽ പങ്കാളികളാവും. നോമ്പിന് പരിസമാപ്തി കുറിച്ചുകൊണ്ട് ശവ്വാൽപിറ കണ്ടാൽ രാവിലെ പുത്തൻ ഉടുപ്പുകളും ഇട്ട് പുരുഷന്മാരും കുട്ടികളും ഈദ്ഗാഹുകളിലേക്ക് പോകും. എന്നാൽ, ഇവിടെ ഈദ്ഗാഹുകളിൽ സ്ത്രീകൾ പെങ്കടുക്കാറില്ല. എന്തുകൊണ്ടാണ് സ്ത്രീകളെ ഈദ്ഗാഹുകളിൽ പെങ്കടുപ്പിക്കാത്തതെന്ന് ഞാൻ മനസ്സിൽ ചോദിക്കാറുണ്ട്. എന്തായാലും രാജ്യത്തിെൻറ വിവിധ മുസ്ലിം പ്രദേശങ്ങളിൽനിന്ന് ഭിന്നമായി അനാചാരങ്ങളും അന്ധവിശ്വാസങ്ങളും കുറഞ്ഞ പ്രദേശമാണ് മണിപ്പൂർ. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ മറ്റു പ്രദേശങ്ങളിൽ കണ്ടിട്ടില്ലാത്ത മുസ്ലിം കൂട്ടായ്മയും മണിപ്പൂരിലുണ്ട്
തയാറാക്കിയത്: ബഷീർ മാടാല
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.