മൻസൂർ വധം: സി.പി.എം പ്രവർത്തകൻ അറസ്റ്റിൽ; അക്രമസംഭവങ്ങളിൽ 10 ലീഗ്​ പ്രവർത്തകർ കസ്റ്റഡിയിൽ

കണ്ണൂർ: പാനൂർ പു​ല്ലൂ​ക്ക​ര​യി​ൽ ലീഗ്​ പ്രവർത്തകൻ കൊല്ലപ്പെട്ട കേസിൽ കസ്റ്റഡിയിലുള്ള സി.പി.എം പ്രവർത്തകന്‍റെ അറസ്​റ്റ്​ ​രേഖപ്പെടുത്തി. കൊല്ലപ്പെട്ട മൻസൂറി​െന്‍റ അയൽവാസിയും സി.പി.എം പ്രവർത്തകനുമായ ഷിനോസാണ്​ അറസ്റ്റിലായത്​.

അക്രമിസംഘം മൻസൂറിന്‍റെ​ സഹോദരൻ മുഹ്​സിനെയാണ്​ ലക്ഷ്യമിട്ടതെന്ന്​ ഷിനോസ്​ പൊലീസിന്​ മൊഴി നൽകിയിരുന്നു. പ്രദേശത്ത്​ ഒാപൺ വോട്ടുമായി ബന്ധപ്പെട്ട പ്രശ്​നം ഉടലെടുത്തിരുന്നു. ഇതിന്​ പ്രതികാരമായി ബൂത്ത്​ ഏജന്‍റ്​ കൂടിയായ മുഹ്​സിനെ ഭീഷണിപ്പെടുത്താനും കൈയേറ്റം ചെയ്യാനുമാണ്​ സി.പി.എം പ്രവർത്തകർ അന്ന്​ രാത്രി എട്ടുമണിയോടെ ഇവരുടെ വീടിനടുത്തെത്തിയത്​. മുഹ്​സിനെ ഭീഷണിപ്പെടുത്തുന്നത്​ കണ്ട്​ അനുജൻ മൻസൂർ ഓടിയെത്തുകയായിരുന്നു. തുടർന്ന്​ ഇരുവരെയും അക്രമികൾ വളഞ്ഞു. ഓടിരക്ഷപ്പെടുന്നതിനിടെ ബോംബെറിഞ്ഞ്​ വീഴ്​ത്താൻ ശ്രമിച്ചു. ബോംബേറിൽ മൻസൂറിന്‍റെ​ കാൽമുട്ടിന്​ താ​ഴെ ചിന്നിച്ചിതറി. ഇതിൽനിന്ന്​ രക്​തം വാർന്നാണ്​ മരണം സംഭവിച്ചത്​.

അതിനിടെ, വിലാപ​യാത്രയോട്​ അനുബന്ധിച്ച്​ നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട്​ 10 ലീഗ്​ പ്രവർത്തകരെ ചൊക്ലി പൊലീസ്​ കസ്റ്റഡിയിലെടുത്തു. മ​ൻ​സൂ​റി​െൻറ ഖ​ബ​റ​ട​ക്ക​ത്തി​ന്​ ശേ​ഷം ബുധനാഴ്ച രാ​ത്രി എ​​ട്ടോ​ടെ​യാ​യി​രു​ന്നു അ​ക്ര​മം. ഖ​ബ​റ​ട​ക്കം ക​ഴി​ഞ്ഞ്​ മ​ട​ങ്ങി​യ മു​സ്​​ലിം ലീ​ഗ്​ പ്ര​വ​ർ​ത്ത​ക​ർ പെ​രി​ങ്ങ​ത്തൂ​ർ ടൗ​ണി​ലു​ള്ള സി.​പി.​എം ഓ​ഫി​സു​ക​ൾ കത്തിക്കുകയും അനുഭാവികളുടെ ക​ട​ക​ൾ തകർക്കുകയുമായിരുന്നു.

പി​ന്നാ​ലെ ഗു​രു​ജി മു​ക്ക്​, കീ​ഴ്​​മാ​ടം, കൊ​ച്ചി​യ​ങ്ങാ​ടി സി.​പി.​എം ബ്രാ​ഞ്ച്​ ഓ​ഫി​സു​ക​ൾ​ക്ക്​​ നേ​രെയും മു​ക്കി​ൽ​പീ​ടി​ക ലോ​ക്ക​ൽ ക​മ്മി​റ്റി ഓഫിസിന്​ നേ​രെയും അക്രമം അരങ്ങേറി. സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന്​ പെ​രി​ങ്ങ​ത്തൂ​രും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും പൊ​ലീ​സ്​ ക്യാ​മ്പ്​ ചെ​യ്യു​ക​യാ​ണ്. 

മേഖലയിലെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ജില്ലാ കലക്ടര്‍ സമാധാനയോഗം വിളിച്ചു. വ്യാഴാഴ്ച രാവിലെ 11 മണിക്ക് കലക്ടറേറ്റിലാണ് യോഗം. അതിനിടെ, കഴിഞ്ഞദിവസം തീയിട്ട് നശിപ്പിച്ച സി.പി.എം ഓഫിസുകള്‍ നേതാക്കള്‍ സന്ദര്‍ശിച്ചു. സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജന്‍, പി. ജയരാജന്‍ തുടങ്ങിയ നേതാക്കളാണ് വ്യാഴാഴ്ച രാവിലെ സന്ദര്‍ശനം നടത്തിയത്.

Tags:    
News Summary - mansoor murder: cpm worker arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.