കോട്ടയം: സംസ്ഥാനത്തൊട്ടാകെ നിരവധി സർക്കാർ പ്രൈമറി സ്കൂളുകളിലാണ് സ്ഥാനക്കയറ്റം നേടിയ പ്രധാനാധ്യാപകർ അർഹമായ ശമ്പളവും ആനുകൂല്യങ്ങളും ഇല്ലാതെ ജോലിചെയ്യുന്നത്. 2021 ഒക്ടോബർ മുതലാണ് യോഗ്യത പരിഗണിക്കാതെ സീനിയോറിറ്റി മാത്രം നോക്കി അധ്യാപകർക്ക് ഹെഡ്മാസ്റ്റർമാരായി സ്ഥാനക്കയറ്റം നൽകിയത്. യോഗ്യത സംബന്ധിച്ച കേസ് നടക്കുന്നതിനാൽ അടിയന്തരമായി പ്രധാനാധ്യാപകരുടെ ഒഴിവ് നികത്താനായിരുന്നു ഈ നടപടി.
12 വര്‍ഷത്തെ അധ്യാപന പരിചയമുള്ള, യോഗ്യത പരീക്ഷ വിജയിച്ചവരെയാണ് ഹെഡ്മാസ്റ്റർമാരാവാൻ പരിഗണിക്കുന്നത്. ഇതു മറികടന്ന്, 50 വയസ്സ് കഴിഞ്ഞവർക്ക് യോഗ്യത പരീക്ഷ വേണ്ടെന്ന് സർക്കാർ തീരുമാനമെടുത്തു. സർക്കാർ നിലപാടിനെതിരെ ചട്ടപ്രകാരം യോഗ്യതയുള്ളവർ കോടതിയിൽ പോയി.
തുടർന്ന് തീരുമാനം അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തു. ഇതോടെ രണ്ടുവർഷം ഹെഡ്മാസ്റ്റർ നിയമനം മുടങ്ങി. സ്കൂൾ തുറക്കുന്ന അടിയന്തര സാഹചര്യത്തിൽ സീനിയോറിറ്റി മാത്രം നോക്കി അധ്യാപകരെ നിയമിക്കുകയായിരുന്നു. എന്നാൽ, ഇവർക്ക് തസ്തികക്കനുസരിച്ച ശമ്പളവും ആനുകൂല്യങ്ങളും ലഭ്യമാകുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.