കമ്പമലയില്‍ മാവോവാദി ആക്രമണം; പൊലീസ് സ്ഥാപിച്ച കാമറ തല്ലിത്തകര്‍ത്തു

മാനന്തവാടി: വയനാട് കമ്പമലക്ക് സമീപം വീണ്ടും മാവോവാദി ആക്രമണം. പൊലീസ് സ്ഥാപിച്ച കാമറ തല്ലിത്തകർത്തു. എസ്റ്റേറ്റിലേക്ക് പോകുന്ന വഴിയില്‍ സ്ഥാപിച്ചിരുന്ന കാമറയാണ് മാവോവാദി സംഘം അടിച്ചുതകര്‍ത്തത്. ബുധനാഴ്ച രാത്രി ഏഴോടെയാണ് സി.പി. മൊയ്തീന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമെത്തി കാമറ തകര്‍ത്തത്.

മാവോവാദി സാന്നിധ്യമറിയുന്നതിനായി ഏഴുമാസം മുമ്പ് സ്ഥാപിച്ച കാമറയായിരുന്നു ഇത്. 30 മിനിറ്റോളം ഇവിടെ ചെലവിട്ട സംഘം പിന്നീട് കാടുകയറി.

പാടിയില്‍ താമസിക്കുന്ന സ്ത്രീകളാണ് കാമറ തകര്‍ക്കുന്ന ശബ്ദം കേട്ടത്. തുടര്‍ന്ന് എത്തിയ തൊഴിലാളികള്‍ക്ക് സി.പി.ഐ മാവോയിസ്റ്റ് കബനി ഏരിയ കമ്മിറ്റിയുടെ പേരിലുള്ള ലഘുലേഖകൾ ഇവര്‍ വിതരണം ചെയ്തു. ഇതിനിടയില്‍, നിരന്തര സാനിധ്യംമൂലം പൊലീസും മാവോവാദികളും പ്രദേശവാസികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി പറഞ്ഞയാളുടെ കഴുത്തിന് പിടിച്ച സംഘം മുദ്രാവാക്യം വിളിച്ച് കാട്ടിലേക്ക് മറയുകയായിരുന്നു. സെപ്റ്റംബർ 28ന് വനം വികസന കോര്‍പറേഷന്‍ ഓഫിസ് സംഘം അടിച്ചുതകര്‍ത്തിരുന്നു. കഴിഞ്ഞ രണ്ടിന് കമ്പമലക്ക് സമീപമുള്ള രണ്ട് വീടുകളിലെത്തി മണിക്കൂറുകള്‍ ചെലവിട്ട് പലചരക്ക് സാധനങ്ങളുമായി മടങ്ങിയിരുന്നു.

പൊ​ലീ​സ് ജാ​ഗ്ര​ത​യി​ൽ

മാ​ന​ന്ത​വാ​ടി: ക​മ്പ​മ​ല​യി​ലെ​ത്തി​യ മാ​വോ​വാ​ദി​ക​ൾ​ക്കാ​യി ത​ണ്ട​ർ​ബോ​ൾ​ട്ടും പൊ​ലീ​സും അ​രി​ച്ചു​പെ​റു​ക്കി തി​ര​ച്ചി​ൽ ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് അ​ഞ്ചം​ഗ സം​ഘം ത​ല​പ്പു​ഴ പൊ​യി​ലി​ൽ എ​ത്തി​യ​ത്. ക​മ്പ​മ​ല​യി​ൽ​നി​ന്ന് ഏ​ക​ദേ​ശം ര​ണ്ടു കി.​മീ. ദൂ​ര​മാ​ണ് പൊ​യി​ലി​ലേ​ക്കു​ള്ള​ത്. സം​ഭ​വം പൊ​ലീ​സി​ന് നാ​ണ​ക്കേ​ടു​ണ്ടാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ൽ ആ​ഭ്യ​ന്ത​ര വ​കു​പ്പ് ഗൗ​ര​വ​മാ​യി കാ​ണു​ക​യും തി​ര​ച്ചി​ൽ വ്യാ​പി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ഉ​ന്ന​ത പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ജി​ല്ല​യി​ലെ ഡി​വൈ.​എ​സ്.​പി​മാ​രു​ടെ​യും എ​സ്.​എ​ച്ച്.​ഒ​മാ​രു​ടെ​യും യോ​ഗം ചേർന്നു.

ത​ണ്ട​ർ​ബോ​ൾ​ട്ടി​ന് പു​റ​മെ, സം​സ്ഥാ​ന​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള സ്പെ​ഷ​ൽ ഓ​പ​റേ​ഷ​ൻ ഗ്രൂ​പ്, ഇ​ന്ത്യ​ൻ റി​സ​ർ​വ് ബ​റ്റാ​ലി​യ​ൻ, ആം​ഡ് റി​സ​ർ​വ് പൊ​ലീ​സ് എ​ന്നി​വ​യു​ടെ യൂ​നി​റ്റു​ക​ളും ജി​ല്ല​യി​ലെ​ത്തി​യി​ട്ടു​ണ്ട്. പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നാ​യി ആ​ന്റി ടെ​റ​റി​സ്റ്റ് സ്ക്വാ​ഡ് ഉ​ദ്യോ​ഗ​സ്ഥ​രും ക്യാ​മ്പ് ചെ​യ്യു​ന്നു​ണ്ട്. ലോ​ക്ക​ൽ പൊ​ലീ​സി​ന്റെ നേ​തൃ​ത്വ​ത്തി​ൽ സാ​യു​ധ സം​ഘ​വും ത​വി​ഞ്ഞാ​ലി​ൽ 24 മ​ണി​ക്കൂ​ർ പ​ട്രോ​ളി​ങ്ങും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ത​മി​ഴ്നാ​ട് ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​മാ​യ ക്യു ​ബ്രാ​ഞ്ചും ജി​ല്ല​യി​ലെ​ത്തി വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​താ​യി സൂ​ച​ന​യു​ണ്ട്. ഒ​രു​മാ​സം മു​മ്പ് പ​ഞ്ചാ​ര​ക്കൊ​ല്ലി​യി​ലെ വീ​ട്ടി​ൽ മാ​വോ​വാ​ദി സം​ഘം ത​മ്പ​ടി​ച്ച​താ​യും പൊ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. 



Tags:    
News Summary - Maoist attack in Kambamala; The camera installed by the police was vandalized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.