കോഴിക്കോട്: മാവോയിസ്റ്റ് വേട്ടയിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾക്ക് െഎക്യദാർഡ്യം പ്രഖ്യാപിച്ച് പോരാട്ടം പ്രവർത്തകർ ഉൾപ്പെടുന്ന മനുഷ്യാവകാശ പ്രവര്‍ത്തകർ പ്രതിഷേധിച്ചു.
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മോർച്ചറിക്ക് മുന്നിലാണ് ഇവർ മുദ്രാവാക്യം മുഴക്കിയത്. ഉടൻ പൊലീസ് പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുക്കുയും വിട്ടയക്കുകയും ചെയ്തു.
ഗ്രോവാസു, പോരാട്ടം സംഘടനയുടെ നേതാവ് മൂണ്ടൂർ രാവുണ്ണി എന്നിവരടങ്ങുന്ന 27 മനുഷ്യാവകാശ പ്രവർത്തകരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തു.
തങ്ങളെ പൊലീസ്ശാരീരികമായി മർദിച്ചെന്നും വിട്ടയച്ചവർ പറയുന്നു. ഗ്രോവാസു ബീച്ച് ആശുപത്രിയിൽ ചികിത്സ നേടിയിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടികൾ മെഡിക്കൽ കോളജിൽ പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.