മാനന്തവാടി: മാനന്തവാടി രൂപത ആസ്ഥാനം ആക്രമിക്കാന്‍ മാവോവാദികള്‍ ലക്ഷ്യമിടുന്നതായി സമൂഹമാധ്യമങ്ങളിലൂടെ വ്യാപക വ്യാജ പ്രചാരണം. ജസ്റ്റിസ് ഫോര്‍ സിസ്റ്റർ ലൂസി എന്ന വാട്സ്ആപ് പേജിലെ ഒരംഗം നടത്തിയ ചാറ്റ് എഴുതിക്കാണിച്ചാണ് വിഡിയോ തയാറാക്കിയിരിക്കുന്നത്. സിസ്റ്റർ ലൂസിയെ അനുകൂലിക്കുന്നതിനൊപ്പം ബിഷപ് ഹൗസില്‍നിന്നു അറ്റാക്ക് തുടങ്ങണമെന്നും ഫാ. നോബിളിനെ കൈകാര്യം ചെയ്യണമെന്നുമുള്ള ചാറ്റാണ് വിഡിയോയില്‍ കാണിക്കുന്നത്.
എന്നാല്‍, ഇതിനുമുമ്പായി ഗ്രൂപ്പില്‍ എഴുതിയതൊന്നും വിഡിയോയില്‍ കാണിക്കുന്നില്ല. മാനന്തവാടി പോലുള്ള പ്രദേശത്ത് മാവോവാദി സാന്നിധ്യവും ഇവരുടെ കലാപാഹ്വാനവും സഭാ വിശ്വാസികളെ ഭീതിയിലാഴ്ത്തിയതായി വിഡിയോയില്‍ പറയുന്നു. ലൗ ജിഹാദിനെതിരെ രൂപത നടത്തിയ പ്രതിഷേധത്തിൽ വന്‍ജനപങ്കാളിത്തം ഉണ്ടായതായും ഇതാണ് ബിഷപ് ഹൗസ് തല്ലിപ്പൊളിച്ച് ജനശ്രദ്ധ തിരിച്ചുവിടാന്‍ പ്രേരിപ്പിക്കുന്നതെന്നും സന്ദേശത്തിലുണ്ട്.
ലൂസിയോടൊപ്പം അണിനിരന്നവരെ മുഴുവന്‍ ഭീകരവാദികളും മാവോവാദികളുമായി ചിത്രീകരിച്ച് പുറത്തിറക്കിയ വിഡിയോക്കെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. അതിനിടെ, രൂപത ആസ്ഥാനം ആക്രമിക്കാന്‍ വാട്സ്ആപ് ഗ്രൂപ്പുകളില്‍ സന്ദേശമയച്ചവര്‍ക്കെതിരെ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് മാനന്തവാടി രൂപത വിശ്വാസ സംരക്ഷണ സമിതി കണ്‍വീനര്‍ ജോസ് പുന്നക്കുഴി മാനന്തവാടി എ.എസ്.പിക്ക് പരാതി നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.