കല്‍പറ്റ: 'നിങ്ങളുടെ തോക്കിന് ഞങ്ങളെ തളര്‍ത്താനാവുകയില്ല. കരുളായില്‍ വീണ ചോര നിങ്ങളുടെ നാശത്തിനുള്ള കേരളത്തിലെ തുടക്കമായിരിക്കും. വിപ്ളവകാരികളുടെ നഷ്ടം വിലപ്പെട്ടതാണ്. അതുവെറുതെയാവാന്‍ അനുവദിക്കുകയില്ല'
വയനാട്ടില്‍ മാധ്യമങ്ങള്‍ക്ക് വിതരണം ചെയ്ത മാവോയിസ്റ്റ് വാര്‍ത്താകുറിപ്പിലെ വരികളാണിവ. നിലമ്പൂര്‍ ഏറ്റുമുട്ടല്‍ കൊലപാതകത്തിന്‍െറ പശ്ചാത്തലത്തിലാണ് സി.പി.ഐ മാവോയിസ്റ്റ് ഏരിയ കമ്മിറ്റി വക്താവിന്‍െറ പേരില്‍ കുറിപ്പ് അച്ചടിച്ചിറക്കിയിരിക്കുന്നത്.
ഏറ്റുമുട്ടല്‍ കൊലപാതകത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും പൊലീസ് മേധാവികളെയും പ്രതിസ്ഥാനത്തു നിര്‍ത്തുന്ന കുറിപ്പില്‍ ദലിത് ആദിവാസി വിഭാഗങ്ങളുടെ ദുരിതജീവിത സാഹചര്യങ്ങളെ മാറ്റിത്തീര്‍ക്കാനുള്ള പോരാട്ടവുമായാണ് മാവോയിസ്റ്റ് പ്രവര്‍ത്തനം മുന്നോട്ടുപോകുന്നതെന്ന് അവകാശപ്പെടുന്നു.
‘വന്‍കിട കുത്തകകളേയും കോര്‍പറേറ്റുകളേയും അഴിമതിക്കാരേയും മറ്റു സാമൂഹ്യ വിരുദ്ധ ശക്തികളെയും സഹായിക്കാനുള്ള നീക്കത്തിന്‍െറ ഭാഗമായി മുഖ്യമന്ത്രിയും പൊലീസ് മേധാവികളും കൂടിയാലോചിച്ച് എടുത്ത തീരുമാനത്തിന്‍െറ അടിസ്ഥാനത്തിലാണ് ഏറ്റുമുട്ടല്‍ കൊലപാതക പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.’ എന്ന് കുറിപ്പില്‍ പറയുന്നു. പശ്ചിമഘട്ടത്തെ തകര്‍ത്തുകൊണ്ടുള്ള വികസനവും ജനങ്ങളുടെ കുടിവെള്ളമടക്കം മുട്ടിക്കുന്നതരത്തിലുള്ള വികസനത്തെയും മാവോയിസ്റ്റുകള്‍ എതിര്‍ക്കുന്നതാണ് അരുംകൊലകള്‍ക്ക് പ്രേരിപ്പിക്കുന്നതെന്നും പത്രക്കുറിപ്പ് സൂചിപ്പിക്കുന്നു. മാവോയിസ്റ്റ് മുന്നേറ്റത്തില്‍ സര്‍ക്കാറിന്‍െറ സായുധ ശക്തിക്ക് പിടിച്ചുനില്‍ക്കാമെന്ന് കരുതണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.