മരട്: താമസക്കാർക്ക് നഷ്ടപരിഹാരം നൽകാൻ സുപ്രീംകോടതി ഉത്തരവിടണം -കെമാൽപാഷ

കൊച്ചി: മരടിൽ പൊളിക്കുന്നത് ഫ്ലാറ്റല്ലെന്നും അവിടെ താമസിക്കുന്നവരുടെ ജീവിതമാണെന്നും മുൻ ഹൈകോടതി ജഡ്ജി ജസ്റ ്റിസ് ബി. കെമാൽപാഷ. സാമാന്യ നീതിയുടെ തത്വങ്ങളനുസരിച്ച് സുപ്രീംകോടതി താമസക്കാർക്ക് പറയാനുള്ളത് കേൾക്കണമെന്നു ം അദ്ദേഹം പറഞ്ഞു.

വിധി ബാധിക്കുന്നവരുടെ ഭാഗം കേൾക്കാതെയുള്ള ഉത്തരവാണ് സുപ്രീംകോടതി പുറപ്പെടുവിച്ചത്. അനുച്ഛേദം 142 അനുസരിച്ച് സമ്പൂർണ നീതി ഉറപ്പാക്കാൻ കോടതിക്ക് അവകാശമുണ്ട്. നിലവിലെ മാർക്കറ്റ് വില പ്രകാരമുള്ള വില നൽകാനും സർക്കാറിനോടൊ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തോടെ സുപ്രീംകോടതിക്ക് നിർദേശിക്കാവുന്നതാണ്.

താമസക്കാർക്ക് സംരക്ഷണം ഉറപ്പാക്കി കൊണ്ട് സുപ്രീംകോടതിക്ക് ഉത്തരവിടാമായിരുന്നു. തിരുത്തൽ ഹരജിയിലൂടെ താമസക്കാർക്ക് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കെമാൽപാഷ വ്യക്തമാക്കി.

കോടതി വിധി നടപ്പാക്കുന്നതിൽ കാലതാമസം വരുത്താനല്ലാതെ മറ്റൊന്നും ചെയ്യാൻ സംസ്ഥാന സർക്കാറിന് സാധിക്കില്ല. ഫ്ലാറ്റ് പൊളിച്ചാൽ തത്തുല്യ സംവിധാനം ഒരുക്കി കൊടുക്കേണ്ടത് സർക്കാറിന്‍റെ ബാധ്യതയാണ്. ഏതെല്ലാം രീതിയിൽ വിധി മറികടക്കാൻ സാധിക്കുമെന്ന് സർക്കാർ പരിശോധിക്കണമെന്നും കെമാൽപാഷ ആവശ്യപ്പെട്ടു. സമരം നടത്തുന്ന ഫ്ലാറ്റ് ഉടമകളുമായി കൂടിക്കാഴ്തച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Tags:    
News Summary - Maradu Flat case Justice Kemal Pasha -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.