1350ലേറെ പൂർണചന്ദ്രന്മാരെ കണ്ട മറിയാമ്മ ചൊവ്വാഴ്ച ആഘോഷിച്ചത് 112ാം ജന്മദിനം.പുളിയക്കോട്ടെ പരേതനായ പാപ്പാലിൽ ഉതുപ്പിെൻറ ഭാര്യ മറിയാമ്മയാണ് ആയുസ്സിെൻറ കണക്ക് പുസ്തകത്തിൽ വിസ്മയം രചിക്കുന്നത്. മൂന്ന് ഇരട്ട പ്രസവം ഉൾപ്പെടെ 14 മക്കളുടെ മാതാവാകാൻ ഭാഗ്യം ലഭിച്ച ഇവർക്ക് 101 പേരമക്കളെ ലാളിക്കാനും കഴിഞ്ഞു. മകൾ സാറാമ്മക്ക് 84 വയസ്സായി. അഞ്ചാം തലമുറയിൽ മാത്രം പിറന്നത് 12 പേർ.
1946ൽ എറണാകുളം കടമറ്റത്തുനിന്ന് പുളിയക്കോട്ട് കുടിയേറിയതാണ് സ്വാതന്ത്ര്യ സമരസേനാനി കൂടിയായ ഉതുപ്പും ഭാര്യ മറിയാമ്മയും. ഇരുവരും കർഷകരുമായിരുന്നു. നാടൻ ചികിത്സയിലും പ്രസവ ശുശ്രൂഷയിലും വിദഗ്ധയായ ഇവർ പ്രതിഫലം കൂടാതെ നിരവധി പേരെ അക്കാലത്ത് ചികിത്സിച്ചിരുന്നു.
113ലും കാര്യമായ അസുഖങ്ങളോ കാഴ്ചക്കുറവോ ഓർമക്കുറവോ ഇല്ല.അഞ്ചാം തലമുറയിലെ സാറാ പോളിൽനിന്ന് ജന്മദിനമധുരം നുണഞ്ഞ് ദൈവത്തിന് നന്ദി പറയുകയാണ് മറിയാമ്മ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.