കാരന്തൂര്‍: മര്‍കസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി നടത്തിയ ഡിപ്ലോമ കോഴ്സുകള്‍ കേന്ദ്രസര്‍ക്കാറിെൻറ അംഗീകാരമുള്ളവയാണെന്ന് വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ടുണ്ടെന്ന് മർകസ് അധികൃതർ. എം.ഐ.ഇ.ടിയില്‍ പഠനം നടത്തിയ ഒരുവിഭാഗം വിദ്യാർഥികള്‍ നടത്തിവരുന്ന സമരത്തിെൻറ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ല കലക്ടര്‍ നിയോഗിച്ച സമിതിയുടേതാണ് കണ്ടെത്തൽ. ഇത്തരം എല്ലാ സാങ്കേതിക, തൊഴില്‍ യോഗ്യതകള്‍ക്കും സംസ്ഥാന പി.എസ്.സിയുടെ അംഗീകാരം ബാധകമാണെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു.
കോഴ്സുകളെ സംബന്ധിച്ച് ചില തൽപരകക്ഷികള് ഉയര്‍ത്തിയ ആശങ്കകള്‍ അടിസ്ഥാനരഹിതമാണെന്ന് ബോധ്യമായിരിക്കുകയാണെന്ന് മർകസ് പ്രസ്താവനയിൽ അറിയിച്ചു. രാജ്യവ്യാപകമായി നടന്നുവരുന്ന തൊഴിലധിഷ്ഠിതകോഴ്സുകള്‍ ആരംഭിച്ചതിലൂടെ ഔപചാരിക പോളി-ടെക്നിക് വിദ്യാഭ്യാസത്തിന് അവസരം ലഭിക്കാത്ത യുവാക്കളെ തൊഴില്‍ സജ്ജരാക്കുകയെന്ന ദൗത്യമാണ് മര്‍കസ് നിര്‍വഹിച്ചത്. സര്‍ക്കാര്‍ നിയോഗിച്ച കമ്മറ്റി എല്ലാവിധ സര്‍ക്കാര്‍ ഉത്തരവുകളും രേഖകളും വിശദമായി പരിശോധിച്ച് പ്രസ്തുത കോഴ്സുകള്‍ സര്‍ക്കാര്‍ അംഗീകൃതവും സര്‍ക്കാര്‍ തൊഴിലുകള്‍ക്ക് യോഗ്യതയുള്ളതുമായി കണ്ടെത്തിയിരിക്കുന്നു. വിദഗ്ധസമിതിയുടെ പഠനറിപ്പോര്‍ട്ടിലൂടെ യാഥാര്‍ഥ്യം ബോധ്യമായ സാഹചര്യത്തില്‍ സമരരംഗത്തുള്ളവര്‍ അതില്‍ നിന്ന് പിന്മാറാന് തയാറാവണമെന്ന് മര്‍കസ് മാനേജ്മെൻറ് ആവശ്യപ്പെട്ടു.
മർകസ് സമരത്തെ നിസ്സാരവത്കരിക്കാനുള്ള നീക്കം തിരിച്ചറിയണം –എം.എസ്.എഫ്
വിദ്യാഭ്യാസ തട്ടിപ്പിനിരയായ വിദ്യാർഥികൾ നടത്തിയ ന്യായമായ സമരത്തെ രാഷ്ട്രീയ േപ്രരിതമാണെന്ന പരാമർശം കൊണ്ട് നിസ്സാരവത്കരിക്കാനുള്ള മർകസ് അധികൃതരുടെ നടപടി പൊതുസമൂഹം തിരിച്ചറിയണമെന്ന് എം.എസ്.എഫ് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടു. 400ൽപരം വിദ്യാർഥികളുടെ പണവും സമയവും നഷ്ടപ്പെടുത്തിയ മർകസ് മാനേജ്മെൻറിന് ധാർമികതയെപ്പറ്റി പറയാൻ അവകാശമില്ലെന്നും എം.എസ്.എഫ് ആരോപിച്ചു.
ഇരകളാക്കപ്പെട്ട വിദ്യാർഥികളുടെ സമരത്തിന് മുഴുവൻ സംഘടനകളും പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. ന്യായമായ സമരം നടത്തുന്ന വിദ്യാർഥികളെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നതിന് പകരം വിദ്യാഭ്യാസ കച്ചവടം നടത്തിയ മർകസ് അധികൃതരെ കാരന്തൂരങ്ങാടിയിലൂടെ ൈകയാമംവെച്ച് നടത്തുകയാണ് ചെയ്യേണ്ടതെന്നും എം.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് മിസ്ഹബ് കീഴരിയൂരും ജനറൽ െസക്രട്ടറി എം.പി. നവാസും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.