പെരിന്തൽമണ്ണ: പൂപ്പലത്ത് വിദ്യാർഥി വെടിയേറ്റ് മരിച്ച സംഭവത്തിൽ ദുരൂഹതയും അമ്പരപ്പും മാറാതെ നാട്. പ്രദേശത്ത് ആൾതാമസമില്ലാത്തതിനാൽ സംഭവം അധികമാരുമറിഞ്ഞിരുന്നില്ല. മാസിനും കീഴടങ്ങിയ രണ്ട് സുഹൃത്തുക്കളും ഒരുമിച്ച് പെരിന്തൽമണ്ണ െഎ.എസ്.എസ് സ്കൂളിൽ നേരത്തെ പഠിച്ചിരുന്നതാണ്.
പിന്നീട് മൂവരും വിവിധ കോളജുകളിൽ ചേർന്നു. ഒഴിവുദിവസം ഒരുമിച്ചു ചേർന്നതിനിടെയാണ് ദുരന്തം. ഇവരെ വിശദമായി ചോദ്യം ചെയ്താൽ മാത്രമേ കൃത്യമായ വിവരം ലഭിക്കൂ. മരണം നടന്ന സ്ഥലം മിച്ചഭൂമി പ്രദേശമാണ്. സർക്കാർ നിർമിച്ചുനൽകിയ ഏതാനും വീടുകൾ ഇവിടെയുണ്ടെങ്കിലും ഒന്നിലും ആൾതാമസമില്ല. സാമൂഹിക വിരുദ്ധരുടെ താവളമാണിതെന്നും ആക്ഷേപമുണ്ട്.
ലഹരി ഉപയോഗത്തിനായി ഇൗ പ്രദേശത്ത് ആളുകളെത്താറുണ്ടെന്ന് നാട്ടുകാർ പറയുന്നു. വൈകുന്നേരങ്ങളിൽ ഇവിടെയുള്ള കുന്നിനുസമീപം സംഘം ചേർന്ന് മദ്യപാനവും വഴക്കുമെല്ലാം പതിവാണത്രെ. കോഴിക്കോട് എ.ഡബ്ല്യു.എച്ച് കോളജിലെ വിദ്യാർഥിയായ മാസിൻ വെള്ളിയാഴ്ചയാണ് നാട്ടിലെത്തിയത്. ഞായറാഴ്ച രണ്ടോടെ വീട്ടിൽ നിന്നിറങ്ങിയതാണ്. പിന്നീട് മരണവിവരമാണ് വീട്ടുകാർ അറിയുന്നത്. മൃതദേഹം തിങ്കളാഴ്ച പോസ്റ്റുമോർട്ടം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.