തിരുവനന്തപുരം: മാസപ്പടി വിവാദം നിയമസഭയിൽ ഉയർത്തി കോൺഗ്രസ് എം.എൽ.എ മാത്യു കുൽനാടൻ. വീണ വിജയനെതിരായ തർക്കപരിഹാര ബോർഡിന്റെ ഉത്തരവ് വായിച്ചാണ് മാത്യു കുഴൽനാടൻ വിഷയം ഉന്നയിച്ചത്. ഇതിന് പിന്നാലെ ഇക്കാര്യത്തിൽ സ്പീക്കർ ഇടപ്പെട്ടു.
എന്തും വിളിച്ചുപറയേണ്ട വേദിയല്ലെന്ന് പറഞ്ഞ് സ്പീക്കർ കുഴൽനാടന്റെ മൈക്ക് ഓഫ് ചെയ്യുകയായിരുന്നു. ചട്ടവും റൂളും പാലിക്കാത്ത ഒന്നും രേഖയിൽ ഉണ്ടാകില്ലെന്നും സ്പീക്കർ പറഞ്ഞു. ഇതിന് മറുപടിയായി നിങ്ങൾ ആരെയാണ് ഭയപ്പെടുന്നതെന്ന് മാത്യു കുഴൽനാടൻ ചോദിച്ചു.
തുടർന്ന് നിയമസഭ വിട്ട് പുറത്തെത്തിയ മാത്യു കുഴൽനാടൻ തന്റെ പ്രസംഗം തടപ്പെടുത്തിയത് ദൗർഭാഗ്യകരമായെന്ന് പ്രതികരിച്ചു. പ്രസംഗം തുടങ്ങിയത് മുതൽ തടസപ്പെടുത്താൻ ഭരണപക്ഷം ശ്രമിച്ചു. ആരെയും വ്യക്തിപരമായി ആക്ഷേപിക്കാൻ ശ്രമിച്ചിട്ടില്ല. ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയാണ് ഭരണപക്ഷമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.