മറ്റക്കര ടോംസ് കോളജിന്‍െറ അഫിലിയേഷന്‍ റദ്ദ് ചെയ്യാന്‍ ശിപാര്‍ശ

തിരുവനന്തപുരം: വിദ്യാര്‍ഥിപീഡനത്തെ തുടര്‍ന്ന് സാങ്കേതിക സര്‍വകലാശാല പരിശോധന നടത്തിയ കോട്ടയം മറ്റക്കര ടോംസ് എന്‍ജിനീയറിങ് കോളജിന്‍െറ അഫിലിയേഷന്‍ റദ്ദാക്കാന്‍ ശിപാര്‍ശ. സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. പത്മകുമാര്‍ ചൊവ്വാഴ്ച രാത്രിയോടെ വിദ്യാഭ്യാസമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

കോളജില്‍ അടിസ്ഥാന സൗകര്യമില്ലാത്തത് ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചതായാണ് സൂചന. വിദ്യാര്‍ഥികളില്‍നിന്ന് കോളജിനെതിരെ വ്യാപക പരാതികളും ലഭിച്ചിട്ടുണ്ട്. അതേസമയം, ജീവനൊടുക്കിയ തൃശൂര്‍ പാമ്പാടി നെഹ്റു കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയ് കോപ്പിയടിച്ചതിന് തെളിവില്ളെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വിദ്യാര്‍ഥിയുടെ മരണം സംബന്ധിച്ച് സമഗ്ര അന്വേഷണം വേണം. നെഹ്റു കോളജില്‍ വിദ്യാര്‍ഥികള്‍ക്കെതിരെ നടപടിയെടുക്കാനായി പ്രത്യേകം ഓഫിസര്‍മാരെ ചുമതലപ്പെടുത്തിയതും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കാന്‍ അധികാരമുള്ളത് അധ്യാപകര്‍ക്കാണെന്നിരിക്കെ ഇത്തരം ജീവനക്കാരെ കോളജില്‍ അനുവദിക്കാന്‍ പാടില്ളെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കോളജുകളില്‍ രക്ഷാകര്‍ത്താക്കളെ ഉള്‍പ്പെടുത്തി പ്രശ്നപരിഹാര സമിതി രൂപവത്കരിക്കുന്നത് ഉള്‍പ്പെടെയുള്ള ശിപാര്‍ശകള്‍ റിപ്പോര്‍ട്ടില്‍ ഉണ്ടെന്നാണ് വിവരം. രണ്ട് കോളജുകളിലും രജിസ്ട്രാര്‍ ഡോ. പത്മകുമാറും പരീക്ഷാ കണ്‍ട്രോളര്‍ ഡോ. ഷാബുവും നേരിട്ടത്തെിയാണ് തെളിവെടുപ്പ് നടത്തിയത്.

Tags:    
News Summary - mattakkara toms college

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.