കോഴിക്കോട്: ക്രിസ്തുവിെൻറ അന്ത്യ അത്താഴ സ്മരണകൾ പുതുക്കി ക്രൈസ്തവ വിശ്വാസികൾ ഇന്ന് പെസഹ വ്യാഴം ആചരിക്കും. കോവിഡ് പശ്ചാത്തലത്തിൽ വിശ്വാസികളെ പങ്കെടുപ്പിക്കാതെയാണ് പ ള്ളികളിൽ ചടങ്ങുകൾ നടക്കുക. പരമാവധി അഞ്ചുപേരേ പള്ളിയിലുണ്ടാകാവൂ എന്ന് വിവിധ സഭാതലവന്മാർ നിർദേശം നൽകിയിട്ടുണ്ട്. പെസഹ ശുശ്രൂഷകൾ കാണാനായി ഫേസ്ബുക്കിലും യൂട്യൂബിലും ലൈവ് ടെലികാസ്റ്റ് ഏർപ്പെടുത്തിയിട്ടുണ്ട്.
ക്രൈസ്തവ ചാനലുകളും തത്സമയസംപ്രേഷണം നടത്തും. യേശുക്രിസ്തു ശിഷ്യന്മാരുടെ കാൽ കഴുകിയത് അനുസ്മരിപ്പിക്കുന്ന കാൽകഴുകൽ ചടങ്ങും ഇക്കുറിയില്ല. 12 പേരുടെ കാൽ കഴുകി ചടങ്ങ് പൂർത്തിയാക്കുന്നതാണ് പതിവ്. പള്ളികളിലെ ചടങ്ങുകളിൽ പങ്കെടുക്കാനാവില്ലെങ്കിലും വിശ്വാസികൾ വീടുകളിൽ പ്രാർഥനയും പെസഹ അപ്പം മുറിക്കലും നടത്തും. ദുഃഖവെള്ളിയാഴ്ചയും വിശ്വാസികൾക്ക് നിയന്ത്രണമുണ്ട്. കുരാശാരോഹണത്തെ അനുസ്മരിപ്പിക്കുന്ന പ്രദക്ഷിണം പള്ളിയകത്ത് നടത്തിയാൽ മതിയെന്ന നിർദേശവും ഉണ്ട്. ഈസ്റ്റർദിനത്തിലെ ഉയിർപ്പ് ശുശ്രൂഷകളിലും നിയന്ത്രണമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.