തിരുവനന്തപുരം: കോർപറേഷൻ മേയർ വി.കെ. പ്രശാന്തിനെ വധിക്കാൻ ശ്രമിച്ച കേസിൽ കേസ് ഡയറി ഹാജരാക്കി. ബി.ജെ.പി കൗൺസിലർമാർക്ക് മുൻകൂർ ജാമ്യം അനുവദിച്ചാൽ നഗരത്തിലെ ക്രമസമാധാനം തകരുമെന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. കേസിെൻറ വിശദമായ വാദം ഈ മാസം 30ന് നടക്കും. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
ബി.ജെ.പി കൗൺസിലർമാരായ വി.ജി. ഗിരികുമാർ, വിജയകുമാർ, ഹരികുമാർ, അനിൽകുമാർ, വി.ഗിരി, ആർ.സി. ബീന, സജി എന്നിവരാണ് ഹരജി നൽകിയവർ. മേയറുടെ പരാതിയിൽ ഇവർക്കെതിരെ മ്യൂസിയം പൊലീസ് വധശ്രമം, സംഘം ചേർന്ന് ആക്രമിക്കൽ, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ എന്നീ ജാമ്യം ലഭിക്കാത്ത വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.
എം.പിമാർക്കും എം.എൽ.എമാർക്കും ഹൈമാസ്റ്റ് ലൈറ്റ് അനുവദിക്കുന്നത് താൽക്കാലികമായി നിർത്തിവെക്കണമെന്ന് മേയർ കേന്ദ്രത്തിൽ കത്ത് അയിച്ചിരുന്നു. ഈ കത്ത് പിൻവലിക്കണമെന്നായിരുന്നു പ്രമേയത്തിലൂടെ ബി.ജെ.പി കൗൺസിലർ ഗിരികുമാറിെൻറ ആവശ്യം. എന്നാൽ, അത് അംഗീകരിക്കാൻ മേയർ തയാറായില്ല. തുടർന്നാണ് സമാധാന അന്തരീക്ഷത്തിൽ നടന്ന കൗൺസിൽ ബഹളത്തിലേക്കും അവിടെനിന്നും മേയറെ വധശ്രമത്തിലേക്കും നയിച്ചതെന്നാണ് പൊലീസ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.