തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്റെ കത്ത് വിവാദം ചര്‍ച്ച ചെയ്യാതെ സി.പി.എം ജില്ല കമ്മിറ്റി. സംസ്ഥാന കമ്മിറ്റി വിഷയത്തില്‍ നടത്തിയ ചര്‍ച്ചകളുടെ റിപ്പോര്‍ട്ടുകള്‍ മാത്രമാണ് ജില്ല കമ്മിറ്റി ഞായറാഴ്ച ചര്‍ച്ചക്കായി പരിഗണിച്ചത്.
കത്ത് വിവാദം താനേ കെട്ടടങ്ങുമെന്നാണ് പാര്‍ട്ടി കരുതുന്നത്. വിഷയത്തില്‍ പ്രതിപക്ഷം നടത്തിവരുന്ന സമരത്തിന്റെ തീവ്രത കുറഞ്ഞെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ പാര്‍ട്ടി തലത്തില്‍ നടപടികളെടുത്ത് പ്രതിപക്ഷത്തിന് കൂടുതല്‍ രാഷ്ട്രീയ ആയുധങ്ങള്‍ കൊടുക്കേണ്ടതില്ലെന്നാണ് തീരുമാനം. അതേസമയം, മേയറുടെ കത്ത് വിവാദം പാര്‍ട്ടി ജില്ല നേതൃത്വത്തിലെ ഗ്രൂപ് സമവാക്യങ്ങളില്‍ പോലും മാറ്റം വരുത്തിയിരിക്കുകയാണ്. ഞായറാഴ്ച ചേര്‍ന്ന ജില്ല കമ്മിറ്റി യോഗത്തിന്റെ അജണ്ടയില്‍ പോലും കത്ത് വിവാദം ഉള്‍പ്പെട്ടിരുന്നില്ലെങ്കിലും കോര്‍പറേഷനുമായി ബന്ധപ്പെട്ടുണ്ടാകുന്ന വിവാദങ്ങള്‍ പാര്‍ട്ടിക്ക് ദോഷം ചെയ്തതായി ചില ജില്ല കമ്മിറ്റി അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. യോഗത്തില്‍ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പങ്കെടുത്തിരുന്നു. മേയര്‍ക്കെതിരെ പ്രതിപക്ഷം ഉയര്‍ത്തുന്ന പ്രതിഷേധങ്ങളെ രാഷ്ട്രീയമായി നേരിടാനാണ് പാര്‍ട്ടി തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.