തിരുവനന്തപുരം: സംസ്ഥാനത്ത് വിലകുറഞ്ഞ മദ്യത്തിന്റെ ലഭ്യതക്കുറവ് വേഗത്തിൽ പരിഹരിക്കുമെന്ന് എക്സൈസ് മന്ത്രി എം.ബി രാജേഷ്. ഡിസ്റ്റലറികളിൽ ഉൽപാദനം കുറഞ്ഞതാണ് ലഭ്യതക്കുറവിനുള്ള കാരണം. ഇത് പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും രാജേഷ് അറിയിച്ചു.
സ്പിരിറ്റിന്റെ ലഭ്യതക്കുറവും വിലക്കൂടുതലും കാരണം സംസ്ഥാനത്ത് വിദേശമദ്യം നിർമിക്കുന്ന ഡിസ്റ്റലറികളുടെ പ്രവർത്തനം ഏതാണ്ട് പൂർണമായും നിലച്ചതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. മദ്യശാലകളിൽ മൂന്നാഴ്ചയായി ഉൽപാദനം മുടങ്ങിയെന്നായിരുന്നു റിപ്പോർട്ടുകൾ.
മനുഷ്യന് ഉപയോഗിക്കാൻ കഴിയുന്ന ഗുണനിലവാരമുള്ള സ്പിരിറ്റ് വേർതിരിച്ചെടുക്കുന്ന എഥനോൾ രാജ്യത്ത് വലിയ തോതിൽ പെട്രോളിയം ഉൽപന്നങ്ങൾക്ക് ഉപയോഗിക്കാൻ തുടങ്ങിയതോടെയാണ് കടുത്ത സ്പിരിറ്റ് ക്ഷാമം തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.