മണ്ണഞ്ചേരി: ഉല്ലാസയാത്രക്കിടെ നീന്തൽക്കുളത്തിൽ തലയിടിച്ച് വീണ എം.ബി.ബി.എസ് രണ്ടാം വർഷ വിദ്യാർഥി മരിച്ചു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 13ാം വാർഡ് കൊച്ചിക്കാരൻ വീട്ടിൽ ലോറൻസിന്‍റെ മകൻ നിഖിലാണ് (21) മരിച്ചത്. തൃശൂർ അമല മെഡിക്കൽ കോളജ് വിദ്യാർഥിയായിരുന്നു.
ഈ മാസം ആറിന് തൃശൂർ തേരാമംഗലത്തെ നീന്തൽക്കുളത്തിലാണ് അപകടം. തലക്ക് സാരമായി പരിക്കേറ്റ നിഖിലിനെ ആദ്യം അമല മെഡിക്കൽ കോളജ് ആശുപത്രിയിലും പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച മരിച്ചു. എറണാകുളം ജനറൽ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിനുശേഷം ഓമനപ്പുഴ സെന്‍റ് സേവ്യേഴ്‌സ് ദേവാലയ സെമിത്തേരിയിൽ സംസ്കരിച്ചു.
ആലപ്പുഴ എ.ആർ ക്യാമ്പിലെ എസ്.ഐ ആണ് പിതാവ് ലോറൻസ്. മാതാവ് ജാൻസി, ആലപ്പുഴ ലിയോ തേർട്ടീൻത് സ്കൂൾ അധ്യാപികയാണ്. സഹോദരങ്ങൾ: അഖിൽ, മേഘ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.