മെ​ക് 7 ആ​രോ​ഗ്യ കൂ​ട്ടാ​യ്മ​യി​ലെ അം​ഗ​ങ്ങ​ള്‍ പ്ര​ഭാ​ത​വ്യാ​യാ​മ​ത്തി​ല്‍, സ​ലാ​ഹു​ദ്ദീ​ന്‍

കൊ​ണ്ടോ​ട്ടി: ശാ​സ്ത്രീ​യ വ്യാ​യാ​മം ജീ​വി​ത​ച​ര്യ​യാ​ക്കി ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​വും സ​ന്തോ​ഷ​വും ഉ​റ​പ്പാ​ക്കു​ന്ന മെ​ക് 7 വ്യാ​യാ​മ പ​രി​ശീ​ല​ന പ​ദ്ധ​തി വേ​ര്‍തി​രി​വി​ല്ലാ​തെ ജ​നം ഏ​റ്റെ​ടു​ത്ത​താ​ണെ​ന്നും ഈ ​സം​വി​ധാ​ന​ത്തെ തെ​റ്റാ​യി വ്യാ​ഖ്യാ​നി​ച്ച​വ​രോ​ട് സ​ഹ​താ​പം മാ​ത്ര​മാ​ണെ​ന്നും മെ​ക് 7 സ്ഥാ​പ​ക​നും വി​മു​ക്ത​ഭ​ട​നു​മാ​യ കൊ​ണ്ടോ​ട്ടി പു​ളി​ക്ക​ല്‍ സ്വ​ദേ​ശി പെ​രി​ങ്കി​ട​ക്കാ​ട്ട് സ​ലാ​ഹു​ദ്ദീ​ന്‍.

വി​വാ​ദ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ‘മാ​ധ്യ​മ’​ത്തോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മെ​ക് 7 എ​ന്താ​ണെ​ന്ന് പ​രി​ശോ​ധി​ക്കു​ക​യും പ​ഠി​ക്കു​ക​യും ചെ​യ്യാ​തെ അ​നാ​വ​ശ്യ വി​വാ​ദം സൃ​ഷ്ടി​ച്ച​തും പ​ല​രും അ​ത് ഏ​റ്റു​പി​ടി​ച്ച​തും ദൗ​ര്‍ഭാ​ഗ്യ​ക​ര​മാ​ണ്. നി​ല​വി​ലെ ജീ​വി​ത​ശൈ​ലി​യി​ല്‍ ആ​രോ​ഗ്യ​ത്തി​ലൂ​ടെ സ​ന്തോ​ഷം തി​രി​ച്ചു​പി​ടി​ക്കാ​ന്‍ ത​യാ​റാ​ക്കി​യ വ്യാ​യാ​മ ശൈ​ലി​ക​ള്‍ ജ​നം സ്വീ​ക​രി​ച്ച​തോ​ടെ​യാ​ണ് മെ​ക് 7 എ​ന്ന ആ​ശ​യം വ​ലി​യൊ​രു പ്ര​സ്ഥാ​ന​മാ​യി വ​ള​രു​ന്ന​ത്. സാ​മ്പ​ത്തി​ക​വും രാ​ഷ്ട്രീ​യ​വും മ​ത​പ​ര​വു​മാ​യ ഒ​രു​ത​ര​ത്തി​ലു​മു​ള്ള ഉ​ദ്ദേ​ശ്യ​ങ്ങ​ൾ ഇ​തി​ലി​ല്ല.

മെ​ക് 7 എ​ന്ന സം​വി​ധാ​നം അ​ടു​ത്ത​റി​ഞ്ഞാ​ല്‍ ഇ​ത് ബോ​ധ്യ​പ്പെ​ടും. പ്രാ​യ​വും വി​ശ്വാ​സ​വും മ​ത​വും രാ​ഷ്ട്രീ​യ​വും നോ​ക്കാ​തെ പു​രു​ഷ​ന്മാ​രും സ്ത്രീ​ക​ളു​മ​ട​ക്ക​മു​ള്ള പ​തി​നാ​യി​ര​ങ്ങ​ള്‍ മെ​ക് 7 കൂ​ട്ടാ​യ്മ​ക​ളു​ടെ ഭാ​ഗ​മാ​ണ്. ജീ​വി​ത ശൈ​ലി രോ​ഗ​ങ്ങ​ളാ​ല്‍ പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ന്ന​വ​രാ​ണ് ന​ഷ്ട​പ്പെ​ട്ട ആ​രോ​ഗ്യം തി​രി​ച്ചു​പി​ടി​ക്കാ​നു​ള്ള വ്യാ​യാ​മ മു​റ​ക​ള്‍ നി​ത്യ​വും അ​ഭ്യ​സി​ക്കാ​ന്‍ ത​യാ​റാ​യി രം​ഗ​ത്തു​വ​രു​ന്ന​വ​രി​ല്‍ കൂ​ടു​ത​ലും. അ​നു​ഭ​വ​സ്ഥ​രു​ടെ സാ​ക്ഷ്യ​പ​ത്ര​വും പ​രി​ശീ​ലി​ച്ച​വ​രെ​ല്ലാം പ​രി​ശീ​ല​ക​രാ​കു​ന്ന​തും മാ​ത്ര​മാ​ണ് ഈ ​കൂ​ട്ടാ​യ്മ​യു​ടെ വ​ള​ര്‍ച്ച​യി​ലെ പ്ര​ധാ​ന ചാ​ല​ക ശ​ക്തി. ഒ​രു​ത​ര​ത്തി​ലു​ള്ള ഫീ​സും ഈ​ടാ​ക്കു​ന്നി​ല്ല.

വ്യ​ത്യ​സ്ത​മാ​യ ഏ​ഴ് മു​റ​ക​ളി​ലൂ​ടെ പ​രി​ശീ​ലി​പ്പി​ക്കു​ന്ന ‘മ​ള്‍ട്ടി എ​ക്സ​സൈ​സ് കോ​മ്പി​നേ​ഷ​ന്‍’ എ​ന്നാ​ണ് മെ​ക് 7 എ​ന്ന വ്യാ​യാ​മ ശൈ​ലി​യെ സ​ലാ​ഹു​ദ്ദീ​ന്‍ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. എ​യ്റോ​ബി​ക്, ല​ളി​ത വ്യാ​യാ​മം, യോ​ഗ, ശ്വ​സ​ന വ്യാ​യാ​മം, അ​ക്യു​പ്ര​ഷ​ര്‍, ഓ​ര്‍മ​ശ​ക്തി വീ​ണ്ടെ​ടു​ക്കാ​ന്‍ മെ​ഡി​റ്റേ​ഷ​ന്‍, ഫെ​യ്‌​സ് മ​സാ​ജ് എ​ന്നീ ഏ​ഴ് വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 21 വ്യാ​യാ​മ മു​റ​ക​ള്‍ ഇ​തി​ല്‍ സം​ഗ​മി​ക്കു​ന്നു.

ഏ​ത് പ്രാ​യ​ക്കാ​ര്‍ക്കും നി​ന്നു​കൊ​ണ്ട് ല​ളി​ത​മാ​യി ചെ​യ്യാ​വു​ന്ന രീ​തി​യി​ല്‍ 25 മി​നി​റ്റി​നു​ള്ളി​ല്‍ ശ​രീ​ര​ത്തി​ന്റെ കാ​ല്‍പാ​ദം മു​ത​ല്‍ ക​ണ്ണു​ക​ള്‍ക്കു​വ​രെ ച​ല​ന​മു​ണ്ടാ​ക്കു​ന്ന വി​ധ​ത്തി​ലാ​ണ് വ്യാ​യാ​മ മു​റ​ക​ള്‍ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. പ്രാ​യം നാ​ല്‍പ​തു​ക​ളി​ലെ​ത്തു​ന്ന​തോ​ടെ ശ​രീ​ര​വും മ​ന​സ്സും രോ​ഗ​പീ​ഡ​ക​ള്‍ക്ക് സ്വ​യം സ​മ​ര്‍പ്പി​ക്കു​ന്ന​വ​രു​ടെ കാ​ല​ത്ത് ഈ ​പ്ര​ഭാ​ത വ്യാ​യാ​മ​ശൈ​ലി ജീ​വി​ത​ത്തി​ൽ ആ​രോ​ഗ്യ​ദാ​യ​ക​മാ​യ പു​ത്ത​ന്‍ ജീ​വി​ത​ക്ര​മം പ​ക​രു​ന്നെ​ന്ന​ത് ജ​ന​ങ്ങ​ള്‍ അ​നു​ഭ​വി​ച്ച​റി​ഞ്ഞ വ​സ്തു​ത​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

2010ല്‍ ​പാ​രാ​മി​ലി​റ്റ​റി​യി​ല്‍നി​ന്ന് സ്വ​യം വി​ര​മി​ച്ച സ​ലാ​ഹു​ദ്ദീ​ന്‍ സൈ​ന്യ​ത്തി​ല്‍നി​ന്ന് സ്വാ​യ​ത്ത​മാ​ക്കി​യ ആ​രോ​ഗ്യ പ​രി​പാ​ല​ന രീ​തി​ക​ളി​ല്‍നി​ന്ന് ചി​ട്ട​പ്പെ​ടു​ത്തി​യ പു​ത്ത​ന്‍ വ്യാ​യാ​മ ശൈ​ലി​യി​ലൂ​ടെ ആ​രോ​ഗ്യ​ക​ര​മാ​യ സ​മൂ​ഹ സൃ​ഷ്ടി എ​ന്ന ആ​ശ​യം സ്വ​ന്തം നാ​ട്ടി​ല്‍ പ്രാ​വ​ര്‍ത്തി​ക​മാ​ക്കു​ക​യാ​യി​രു​ന്നു. നാ​ട്ടി​ലെ മ​ധ്യ​വ​യ​സ്‌​ക​രെ​യും മു​തി​ര്‍ന്ന​വ​രെ​യും ഒ​പ്പം​കൂ​ട്ടി യോ​ഗ ക്ല​ബ് എ​ന്ന ആ​ശ​യ​മാ​ണ് ആ​ദ്യം ന​ട​പ്പാ​ക്കി​യ​ത്.

വി​ര​ലി​ലെ​ണ്ണാ​വു​ന്ന​ത്ര ആ​ളു​ക​ളു​മാ​യി 2012 ജൂ​ലൈ​യി​ല്‍ കൊ​ണ്ടോ​ട്ടി തു​റ​ക്ക​ലി​ല്‍ നി​ന്നാ​രം​ഭി​ച്ച പ​രി​ശീ​ല​നം തു​ട​ര്‍ന്നു​ള്ള 10 വ​ര്‍ഷ​ങ്ങ​ളി​ല്‍ ഈ ​രം​ഗ​ത്ത് ന​ട​ത്തി​യ പ​ഠ​ന​ങ്ങ​ളി​ലൂ​ടെ​യും പ​രീ​ക്ഷ​ണ​ങ്ങ​ളി​ലൂ​ടെ​യും ‘മെ​ക് 7’ എ​ന്ന മ​ള്‍ട്ടി എ​ക്സ​സൈ​സ് കോ​മ്പി​നേ​ഷ​നാ​യി വ​ള​ര്‍ത്തി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു.

2022ല്‍ ‘​മെ​ക് 7’ എ​ന്ന പേ​രി​ലേ​ക്ക് മാ​റി​യ കൂ​ട്ടാ​യ്മ​യു​ടെ ര​ണ്ടാ​മ​ത്തെ കേ​ന്ദ്രം അ​ടു​ത്ത ഗ്രാ​മ​മാ​യ പെ​രു​വ​ള്ളൂ​രി​ല്‍ തു​റ​ന്നു. എ​ല്ലാ ജീ​വി​ത​ശൈ​ലീ രോ​ഗ​ങ്ങ​ള്‍ക്കും ആ​രോ​ഗ്യ​ത്തി​ലൂ​ടെ പ്ര​തി​രോ​ധം തീ​ര്‍ക്കാ​നാ​കു​ന്ന വ്യാ​യാ​മ മു​റ​ക​ള്‍ ജ​ന​ത ഏ​റ്റു​പി​ടി​ച്ച​തോ​ടെ ക​ഴി​ഞ്ഞ ര​ണ്ട് വ​ര്‍ഷ​ത്തെ ഇ​ട​വേ​ള​യി​ല്‍ 586 പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ള്‍ എ​ന്ന നി​ല​യി​ലേ​ക്ക് കൂ​ട്ടാ​യ്മ വ​ള​ര്‍ന്നു.

മ​ല​പ്പു​റം ജി​ല്ല​ക്കു പു​റ​മെ കോ​ഴി​ക്കോ​ട്, കാ​സ​ർ​കോ​ട്, ക​ണ്ണൂ​ര്‍, വ​യ​നാ​ട്, പാ​ല​ക്കാ​ട് തു​ട​ങ്ങി​യ ജി​ല്ല​ക​ളി​ലും ജി​ദ്ദ, ദു​ബൈ, ഷാ​ര്‍ജ, ദ​മ്മാം, ബ്രൂ​ണെ എ​ന്നി​വി​ട​ങ്ങ​ളി​ലും മെ​ക് 7 കേ​ന്ദ്ര​ങ്ങ​ള്‍ സ​ജീ​വ​മാ​ണി​പ്പോ​ള്‍. വ​നി​ത​ക​ള്‍ക്ക് മാ​ത്ര​മാ​യും ഇ​രു​നൂ​റി​ല​ധി​കം കേ​ന്ദ്ര​ങ്ങ​ളു​ണ്ട്. 

Tags:    
News Summary - MEC 7 Popular Exercise Network; The controversy is unfortunate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.