മാധ്യമ വിലക്കിനെതിരെ പത്രപ്രവർത്തക യൂണിയൻ ഹരജി നൽകി

ന്യൂഡൽഹി: കേരളാ ഹൈകോടതിയിലെ മീഡിയ റൂം തുറന്നു തരണമെന്ന് ആവശ്യപ്പെട്ട് കേരള പത്രപ്രവർത്തക യൂണിയൻ (കെ.യു.ഡബ്ള്യു.ജെ) സുപ്രീംകോടതിയിൽ ഹരജി നൽകി. സൗഹാർദപൂർണമായ അന്തരീക്ഷത്തിൽ കേരളത്തിലെ എല്ലാ കോടതികളിലും പോയി റിപ്പോർട്ട് ചെയ്യാൻ മാധ്യമപ്രവർത്തകർക്ക് അവസരം ഒരുക്കണമെന്ന് ഹരജിയിൽ ആവശ്യപ്പെടുന്നു.

ഹൈകോടതിയിലെയും മറ്റ് കോടതികളിലെയും മീഡിയ റൂം അടിയന്തിരമായി തുറക്കാൻ ഉത്തരവിടണം. സ്വതന്ത്രവും സുരക്ഷിതവുമായി കോടതി നടപടികൾ റിപ്പോർട്ട് ചെയ്യാൻ നടപടി സ്വീകരിക്കണം. മാധ്യമങ്ങളെ വിലക്കുന്നത് ഭരണഘടനാ വ്യവസ്ഥകളുടെ ലംഘനമാണെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു. കെ.യു.ഡബ്ള്യു.ജെക്ക് വേണ്ടി അഭിഭാഷകൻ വിൽസ് മാത്യു മുഖേനയാണ് ഹരജി സമർപ്പിച്ചത്.

 

Tags:    
News Summary - media ban in kerala courts kuwj file petition to supreme court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.