തിരുവനന്തപുരം: സെക്രേട്ടറിയറ്റി ലും പൊതുസ്ഥലങ്ങളിലും മാധ്യമങ്ങൾക്ക് കർശന നിയന്ത്രണമേർപ്പെടുത്തി സർക്കാർ ഉത്തരവ്. മുൻകൂർ അനുമതി ഇല്ലാതെ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പ്രതികരണങ്ങൾ തേടുന്നത് വിലക്കിയാണ് ആഭ്യന്തരസെക്രട്ടറി സുബ്രതോ ബിശ്വാസ് മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്.
പൊതുവേദികളുടെ പരിസരങ്ങളിൽ മുഖ്യമന്ത്രി/ മന്ത്രിമാർ/ പ്രശസ്ത വ്യക്തികൾ എന്നിവരുടെ പ്രതികരണം തേടാൻ മാധ്യമങ്ങൾ മുൻകൂട്ടി സർക്കാറിെൻറ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിേലഷൻസ് (െഎ ആൻഡ് പി.ആർ.ഡി) വിഭാഗത്തെ അറിയിക്കണം. പൊതുസ്ഥലത്തുെവച്ച് ഇവരുടെ പ്രതികരണങ്ങള്‍ ആരായുന്നത് സുരക്ഷാഭീഷണിയുണ്ടാക്കുന്നുവെന്നാണ് ഉത്തരവിൽ പറയുന്നത്.
െഗസ്റ്റ് ഹൗസ്/െറസ്റ്റ് ഹൗസ്/ ഹോട്ടൽ എന്നിവിടങ്ങളിൽ പ്രതികരണം തേടിയുള്ള മാധ്യമ പ്രവേശനം ബന്ധപ്പെട്ട മന്ത്രി ഒാഫിസ്/ വകുപ്പ് നിർബന്ധമായും െഎ ആൻഡ് പി.ആർ.ഡിയെ അറിയിക്കണം. മുഖ്യമന്ത്രി, മന്ത്രിമാർ എന്നിവരുടെ അഭിമുഖങ്ങള്‍ക്ക് പി.ആർ.ഡി വഴി അനുമതി വാങ്ങണം.
വകുപ്പുകള്‍ നേരിട്ട് മാധ്യമങ്ങള്‍ക്ക് വിവരം നൽകേണ്ടതില്ല.വിവരങ്ങള്‍ നൽകുന്ന ഉദ്യോഗസ്ഥരെ മാധ്യമപ്രവർത്തകർ സർക്കാർവിരുദ്ധ വാർത്താ ഉറവിടങ്ങളാക്കി മാറ്റുകയാണ്. പൊതുപരിപാടികൾക്കിടയിലും റെയിൽവേ സ്റ്റേഷൻ, വിമാനത്താവളം എന്നിവിടങ്ങളിലും മന്ത്രിമാരുടെ പ്രതികരണമെടുക്കുന്നത് സഞ്ചാരസ്വാതന്ത്യത്തെ തടയലാണെന്ന വാദവും ഉത്തരവിൽ ഉന്നയിക്കുന്നു. ഈ സ്ഥലങ്ങളിൽ പി.ആർ.ഡി സംവിധാനങ്ങള്‍ വഴി മാത്രമാകണം പ്രതികരണം നൽകേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.