കൊല്ലം: 10ാം ക്ലാസ് വിദ്യാർഥിനി ഗൗരി സ്കൂൾ കെട്ടിടത്തിൽ നിന്ന് ചാടി മരിച്ച സംഭവത്തിൽ കേസ് പരിഗണിക്കാനിരിക്കെ കോടതിക്ക് പുറത്ത് സംഘർഷം. കുറ്റാരോപിതരായ അധ്യാപികമാരെ കോടതിയിൽ ഹാജരാക്കിയപ്പോൾ അധ്യാപകരുടെ ബന്ധുക്കൾ മാധ്യമപ്രവർത്തകരെ അക്രമിക്കുകയായിരുന്നു. പിന്നീട് പൊലീസും മാധ്യമപ്രവർത്തകരെ മർദിച്ചു. പൊലീസ് ഡ്രൈവറും മർദനത്തിൽ പങ്കാളികളായെന്ന് റിപ്പോർട്ടുണ്ട്.
ഗൗരിയുടെ മരണത്തിൽ രണ്ട് അധ്യാപികമാർക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റം നിലനിൽക്കുമെന്ന് പ്രോസിക്യൂഷൻ ഹൈകോടതിയെ അറിയിച്ചിരുന്നു. അധ്യാപികമാരായ സിന്ധു പോൾ, ക്രസൻസ് നേവിസ് എന്നിവർ നൽകിയ മുൻകൂർ ജാമ്യഹരജിയിലാണ് പ്രോസിക്യൂഷെൻറ വിശദീകരണം.
അധ്യാപികമാർ ശകാരിച്ചതിനെ തുടർന്നാണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്ന് സി.സി ടി.വി ദൃശ്യങ്ങളിൽ വ്യക്തമാണ്. വിദ്യാർഥികൾ തമ്മിെല നിസ്സാര പ്രശ്നം മൂലമാണ് കുട്ടി ചാടിയതെന്നും തങ്ങൾക്ക് പങ്കില്ലെന്നുമുള്ള ഇവരുടെ വാദം ശരിയല്ല. ഉച്ചഭക്ഷണം കഴിക്കാനിരുന്ന കുട്ടിയെ മറ്റൊരു ക്ലാസിൽ കൊണ്ടുപോയി പരസ്യമായി ശാസിച്ചത് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. കൂടുതൽ വിവരങ്ങൾ ലഭിക്കണമെങ്കിൽ ഇവരെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും പ്രോസിക്യൂഷൻ വാദിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.