കോഴിക്കോട്: സൂര്യപ്രകാശമുള്ളപ്പോഴും ഇരുട്ടാക്കുന്ന മാധ്യമങ്ങളുടെ എണ്ണം കൂടുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സുപ്രഭാതം ദിനപത്രം മൂന്നാംവാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തോന്നിയതു വാര്‍ത്തയാക്കുന്ന ദേശീയ മാധ്യമങ്ങളും കൂടിവരുകയാണ്. ഇതിനെ ഗൗരവമായി കാണണം. രാഷ്ട്രീയ വിരോധത്തിെൻറ പേരില്‍ ഇല്ലാത്ത വാര്‍ത്തകള്‍ പടച്ചുവിടുന്നവരും മാധ്യമലോകത്തുണ്ട്. മത്സരത്തിനിടയില്‍ മാധ്യമങ്ങളുടെ വിശ്വാസ്യതയും കുറഞ്ഞുവരുകയാണ്.
റോഹിങ്ക്യ വിഷയത്തിൽ മ്യാന്മര് സര്‍ക്കാറിനെ ന്യായീകരിക്കുന്ന നിലപാടാണ് ചില മാധ്യമങ്ങള്‍ കൈക്കൊള്ളുന്നത്. ഇതേ നിലപാടാണ് കേന്ദ്രസർക്കാറിനും. ഇന്ത്യയിലെ മുഴുവന്‍ റോഹിങ്ക്യകളെയും നാടുകടത്താനാണ് നീക്കം നടക്കുന്നത്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ െകാലപ്പെടുത്തിയത് ആശയങ്ങള്‍ക്കെതിരായ വെടിയുതിര്‍ക്കലായിരുന്നു. മതനിരപേക്ഷത ഉയര്‍ത്തിപ്പിടിച്ചതിന് അസഹിഷ്ണുതയുള്ളവരാണ് ഗൗരിയെ കൊന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സുപ്രഭാതം ചെയര്മാന് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. സ്ഥാപക ചെയര്മാന് കോട്ടുമല ടി.എം. ബാപ്പു മുസ്ലിയാര് സ്മരണിക പ്രകാശനം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, എം.കെ. രാഘവന് എം.പി, എം.കെ. മുനീര്‍ എം.എൽ.എ, സൈനുല്‍ ആബിദ് സഫാരി, പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാർ, എം.ടി. അബ്ദുല്ല മുസ്ലിയാർ, പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ, മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സി.കെ.എം. സ്വാദിഖ് മുസ്ലിയാർ, സത്താര്‍ പന്തലൂര്‍ എന്നിവർ സംസാരിച്ചു. അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ് സ്വാഗതവും നവാസ് പൂനൂര് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.