തിരുവനന്തപുരം: മെഡിക്കല്‍, ഡെൻറല്‍ അനുബന്ധ കോഴ്സുകളിലേക്കുള്ള ആദ്യഅലോട്ട്മെൻറ് മാറ്റിവെച്ചത് കൂടുതൽ മെഡിക്കൽ കോളജുകളെ ഉൾപ്പെടുത്താനും അവസാനഘട്ടത്തിൽ മാനേജ്മെൻറുകളുടെ സീറ്റ് കച്ചവട സാധ്യത തടയാനും. മെഡിക്കൽ കൗൺസിൽ അനുമതിയുണ്ടായിട്ടും ആരോഗ്യസര്‍വകലാശാലയുടെ അനുമതി കാത്തിരിക്കുന്ന കോളജുകളെകൂടി ആദ്യ അലോട്ട്മെൻറിൽ ഉൾപ്പെടുത്താൻ ലക്ഷ്യമിട്ടാണ് അവസാനനിമിഷം അലോട്ട്മെൻറ് നീട്ടിയത്. ശനിയാഴ്ച പ്രസിദ്ധീകരിക്കേണ്ടിയിരുന്ന മെഡിക്കൽ, ഡെൻറൽ അനുബന്ധ കോഴ്സുകളിലേക്കുള്ള അലോട്ട്മെൻറ് ജൂലൈ നാലിലേക്കാണ് നീട്ടിയത്.
ആദ്യഘട്ടത്തിൽ കൂടുതൽ കോളജുകളെ ഉൾപ്പെടുത്തുന്നത് അവസാനഘട്ടത്തിൽ മാനേജ്മെൻറുകൾക്ക് സീറ്റ് ലഭിക്കുന്നത് തടയാൻകൂടി സഹായിക്കുമെന്ന കണക്കുകൂട്ടലുമുണ്ട്. രണ്ട് അലോട്ട്മെൻറുകൾക്ക് ശേഷം ഒഴിവ് വരുന്ന സീറ്റുകളിലേക്ക് പ്രവേശനപരീക്ഷാകമീഷണർക്ക് ഒരു മോപ് അപ് റൗണ്ട് കൗൺസലിങ് (സ്പോട്ട് അലോട്ട്മെൻറ്) കൂടി നടത്താം. ഇതിനുശേഷം സീറ്റുകൾ ഒഴിവുവന്നാൽ അവ മാനേജ്മെൻറുകൾക്ക് അർഹതപ്പെട്ടതാണ്. എഴുനൂറോളം സീറ്റുകളില്‍ അനിശ്ചിതത്വമുണ്ടായിരുന്നെങ്കിലും എറണാകുളം, പാലക്കാട് സര്‍ക്കാര്‍ കോളജുകള്‍ക്കും പരിയാരം മെഡിക്കല്‍, ഡെൻറല്‍ കോളേജുകള്‍ക്കും കഴിഞ്ഞദിവസം ആരോഗ്യസര്‍വകലാശാല അനുമതി നല്‍കിയിരുന്നു.
കൊല്ലം അസീസിയ, കണ്ണൂര്‍, കാരക്കോണം സി.എസ്.ഐ, തിരുവനന്തപുരം എസ്.യു.ടി എന്നീ സ്വാശ്രയ കോളജുകളിലായി 500 സീറ്റുകള്‍ക്കാണ് ഇനി ആരോഗ്യസര്‍വകലാശാലയുടെ അനുമതി ലഭിക്കാനുള്ളത്. മറ്റ് ഒമ്പത് കോളജുകളിലെ പ്രവേശനം മെഡിക്കല്‍ കൗണ്‍സിലും തടഞ്ഞിട്ടുണ്ട്. പാലക്കാട് സര്‍ക്കാര്‍ മെഡിക്കൽ കോളജിന് ഹൈകോടതി അനുമതിയുള്ളതിനാൽ പ്രവേശനം നടത്തും. ന്യൂനത പരിഹരിച്ച് ചില കോളജുകള്‍കൂടി ജൂലൈ നാലിനകം സര്‍വകലാശാലയുടെ അനുമതി നേടിയെടുക്കുമെന്നാണ് സര്‍ക്കാറിെൻറ പ്രതീക്ഷ. ജൂലൈ നാലിനകം എത്തുന്ന കോളജുകളെ ഉള്‍പ്പെടുത്തി ആദ്യ അലോട്ട്മെൻറ് നടത്താനാണ് പ്രേവശന പരീക്ഷാകമീഷണറുടെ തീരുമാനം.
അവസാനനിമിഷം കോളജുകള്‍ കോടതി അനുമതിയോടെ പ്രവേശനത്തിനെത്തിയാല്‍ സ്പോട്ട് അഡ്മിഷനിലൂടെ ഒഴിവുകള്‍ നികത്തേണ്ടിവരും. പിന്നീടുള്ള ഒഴിവുകള്‍ നികത്താനുള്ള അവകാശം മാനേജ്മെൻറുകള്ക്കായത് സീറ്റ് കച്ചവടത്തിന് വഴിവെക്കുമെന്ന ആശങ്കയുമുണ്ട്. ഇൗ സാഹചര്യം ഒഴിവാക്കുന്നതിനുകൂടിയാണ് സര്‍ക്കാര്‍ ഇടപെട്ട് അലോട്ട്മെൻറ് നീട്ടിയത്. വെള്ളിയാഴ്ച രാത്രിയാണ് മെഡിക്കല്‍ അനുബന്ധ അലോട്ട്മെൻറ് നീട്ടിെവക്കാന് ആരോഗ്യ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന് പ്രവേശനപരീക്ഷാകമീഷണര്ക്ക് നിര്‍ദേശം നൽകിയത്.
ആദ്യ അലോട്ട്മെൻറിന് ജൂലൈ അഞ്ചുവരെ മെഡിക്കല്‍ കൗണ്‍സില്‍ സമയം അനുവദിച്ചിട്ടുണ്ട്. എന്‍ജിനീയറിങ് അലോട്ട്മെൻറിന് ജൂണ്‍ 30 ആണ് എ.ഐ.സി.ടി നൽകിയിരുന്ന സമയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.