മംഗലാപുരത്ത്​ പോകുന്ന രോഗികൾക്ക്​​​ മെഡിക്കൽ സർട്ടിഫിക്കറ്റ്​ മഞ്ചേശ്വരത്തും ലഭിക്കും

കാസർകോട്​: മംഗലാപുരം ആശുപത്രികളിൽ ചികിത്സക്ക്​ പോകുന്ന രോഗികൾക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകാൻ കൂടുതൽ സ ംവിധാനമൊരുക്കി. കർണാടക അതിർത്തിയിലെ തലപ്പാടി ചെക്ക്പോസ്റ്റിന് സമീപത്തെ സംവിധാനത്തിന് പുറമെ മഞ്ചേശ്വരം സാമൂ ഹികാരോഗ്യ കേന്ദ്രത്തിലും 24 മണിക്കൂറും മെഡിക്കൽ ഓഫിസർ സർട്ടിഫിക്കറ്റ് നൽകാനുള്ള സേവനം ലഭ്യമാക്കുമെന്ന് കാസർകോട് ജില്ല മെഡിക്കൽ ഓഫിസർ ഡോ. എ.വി. രാംദാസ് അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9945560213 (ഡോ. ഷൈന മെഡിക്കൽ ഓഫിസർ, സി.എച്ച്​.സി മഞ്ചേശ്വരം). ഇതോടെ ചികിത്സ വൈകുന്നതിന്​ ഒരുപരിധി വരെ പരിഹാരമാകും.

കർണാടക അതിർത്തി അടച്ചതിനാൽ 13 പേരാണ് ഇതുവരെ​ ചികിത്സ കിട്ടാ​െത മരിച്ചത്​. സുപ്രീകോടതി വിധിയുടെ അടിസ്​ഥാനത്തിൽ കഴിഞ്ഞദിവസം അതിർത്തി തുറന്നെങ്കിലും വിവിധ നൂലാമാലകൾ കാരണം പ്രശ്​നത്തിന്​ ശാശ്വത പരിഹാമായിട്ടില്ല. വ്യാഴാഴ്​ചയും ഒരു രോഗി ചികിത്സ കിട്ടാതെ മരിക്കുകയുണ്ടായി.

Tags:    
News Summary - medical certificate will get in manjeshwar also

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.