മെഡിക്കൽ കോഴ: എം.ടി രമേശിന്​ വിജിലൻസ്​ നോട്ടീസ്​

തിരുവനന്തപുരം: മെഡിക്കൽ കോഴ വിവാദത്തിൽ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി​ എം.ടി ​രമേശിന്​ വിജിലൻസ്​ നോട്ടീസ്​. ഇൗ മാസം 31ന്​ അന്വേഷണ ഉദ്യോഗസ്ഥന്​ മുന്നിൽ ചോദ്യം ചെയ്യലിന്​ ഹാജരാവണമെന്നാണ്​ നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്​.

മെഡിക്കല്‍ കോളജിനു കേന്ദ്രാനുമതി കിട്ടാനായി 5.6 കോടി രൂപ കേരളത്തിലെ ബി.ജെ.പി നേതാക്കള്‍ വാങ്ങിയെന്നാണ്​ ആരോപണം. ഇതിൽ എം.ടി രമേശിനും പങ്കുണ്ടെന്ന്​ പാർട്ടി അന്വേഷണ കമീഷൻ കണ്ടെത്തിയിരുന്നു​. ഇൗ കേസിലാണ്​ നിലവിൽ വിജിലൻസ്​ സംഘം​ അന്വേഷണം നടത്തുന്നത്​.

Tags:    
News Summary - Medical scam:Vigilence notice for M.T Ramesh-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.