സംസ്ഥാനത്ത്​ മരുന്നുക്ഷാമത്തിന്​ സാധ്യത

പാ​ല​ക്കാ​ട്​: ലോ​ക്ഡൗ​ൺ ആ​റാം നാ​ളി​ലേ​ക്ക്​ ക​ട​ന്ന​തോ​ടെ സം​സ്ഥാ​ന​ത്ത്​ മ​രു​ന്നി​ന്​ ക്ഷാ​മം നേ​രി ​​ട്ടേ​ക്കു​മെ​ന്നാ​ശ​ങ്ക. ഒാ​ർ​ഡ​ർ അ​നു​സ​രി​ച്ച്​ എ​ത്തി​ക്കാ​ൻ ഉ​ത്ത​രേ​ന്ത്യ​ൻ ക​മ്പ​നി​ക​ൾ​ക്ക്​ സാ ​ധി​ക്കാ​ത്ത​താ​ണ്​ കാ​ര​ണം. ചി​ല​യി​ട​ങ്ങ​ളി​ൽ ജീ​വ​ൻ​ര​ക്ഷാ​മ​രു​ന്നു​ക​ൾ​ക്ക്​ ക്ഷാ​മം അ​നു​ഭ​വ​പ്പെ​ ട്ടു​തു​ട​ങ്ങി. ആ​വ​ശ്യാ​നു​സ​ര​ണം മ​രു​ന്ന്​ ല​ഭ്യ​മാ​യി​ല്ലെ​ങ്കി​ൽ അ​ടു​ത്ത​യാ​ഴ്​​ച​യോ​ടെ ക്ഷാ​മം രൂ​ക്ഷ​മാ​കു​മെ​ന്ന്​ ഒാ​ൾ കേ​ര​ള കെ​മി​സ്​​റ്റ്​ ആ​ൻ​ഡ്​ ഡ്ര​ഗി​സ്​​റ്റ്​ അ​സോ​സി​യേ​ഷ​ൻ (എ.​കെ.​സി.​ഡി.​എ) ഭാ​ര​വാ​ഹി​ക​ൾ പ​റ​യു​ന്നു. രാ​ജ്യ​ത്ത്​ മ​രു​ന്നു​ൽ​പാ​ദ​നം കൂ​ടു​ത​ൽ ഉ​ത്ത​രാ​ഖ​ണ്ഡ്, ഹി​മാ​ച​ൽ​പ്ര​ദേ​ശ്, സി​ക്കിം സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ്. നേ​ര​ത്തെ, വി​മാ​ന​മാ​ർ​ഗ​വും ക​മ്പ​നി​ക​ളു​ടെ​ത​ന്നെ റോ​ഡ്​ മാ​ർ​ഗ​മു​ള്ള ശീ​തീ​കൃ​ത എ​ക്​​സ്​​പ്ര​സ്​ സ​ർ​വി​സു​ക​ളി​ലൂ​ടെ​യു​മാ​ണ്​ എ​ത്തി​ച്ചി​രു​ന്ന​ത്.

രാ​ജ്യ​മാ​കെ ലോ​ക്​​ഡൗ​ണാ​യ​തോ​ടെ ദ​ക്ഷി​ണേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​േ​ല​ക്ക്​ മ​രു​െ​ന്ന​ത്തി​ക്കു​ക ദു​ഷ്​​ക​ര​മാ​യി​​. ചൂ​ട്​ 40 ഡി​ഗ്രി​ക്ക്​ മു​ക​ളി​ലു​ള്ള ച​ര​ക്കു െട്ര​യി​നു​ക​ളി​ൽ കൊ​ണ്ടു​വ​രാ​ന​ു​മാ​വി​ല്ല.
ലോ​ക്ഡൗ​ൺ നീ​ളു​മെ​ന്ന​ഭീ​തി​യി​ൽ ആ​ളു​ക​ൾ മൂ​ന്നും നാ​ലും മാ​സ​ത്തേ​ക്ക്​ മ​രു​ന്ന്​ ഒ​രു​മി​ച്ച്​ വാ​ങ്ങു​ന്ന​തും ക്ഷാ​മ​ത്തി​ലേ​ക്ക്​ ന​യി​ക്കു​ന്നു. സാ​മ്പ​ത്തി​ക​വ​ർ​ഷാ​വ​സാ​ന​മാ​യ​തി​നാ​ൽ പ്ര​മു​ഖ ക​മ്പ​നി​ക​ളെ​ല്ലാം വി​ത​ര​ണം നി​ർ​ത്തി​വെ​ച്ചി​രു​ന്നു. ഇ​തും ഗോ​ഡൗ​ണു​ക​ളി​ൽ സ്​​റ്റോ​ക്​ കു​റ​യാ​ൻ കാ​ര​ണ​മാ​യി.

നി​ല​വി​ൽ ര​ണ്ടു​ പ്ര​ധാ​ന ക​മ്പ​നി​ക​ളി​ൽ​നി​ന്നു​മാ​ത്ര​മാ​ണ്​ ഒാ​ർ​ഡ​റ​നു​സ​രി​ച്ച്​ മ​രു​ന്ന്​ ല​ഭി​ക്കു​ന്ന​ത്. അ​തും ഭാ​ഗി​ക​മാ​യി മാ​ത്രം. മ​റ്റെ​ല്ലാം അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. പ്ര​തി​സ​ന്ധി തു​ട​ർ​ന്നാ​ൽ ര​ക്ത​സ​മ്മ​ർ​ദം, പ്ര​മേ​ഹം, ഹൃ​​ദ്രോ​ഗം തു​ട​ങ്ങി​യ​വ​ക്കു​ള്ള മ​രു​ന്നു​ക​ൾ ല​ഭ്യ​മ​ല്ലാ​ത്ത സ്ഥി​തി​വ​രു​മെ​ന്ന്​ എ.​കെ.​സി.​ഡി.​എ സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ എ.​എ​ൻ. മോ​ഹ​ൻ പ​റ​ഞ്ഞു. അ​തേ​സ​മ​യം, ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും മും​ബൈ ആ​സ്ഥാ​ന​മാ​യ ക​മ്പ​നി​ക​ൾ വി​ത​ര​ണം മു​ട​ങ്ങി​ല്ലെ​ന്ന്​ ഉ​റ​പ്പു​ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും സം​സ്ഥാ​ന ഡ്ര​ഗ്​​സ്​ ക​ൺ​ട്രോ​ള​ർ ര​വി മേ​നോ​ൻ പ​റ​ഞ്ഞു.

Tags:    
News Summary - Medicine shortage in kerala-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.