സംസ്ഥാനത്ത് മരുന്നുക്ഷാമത്തിന് സാധ്യത
text_fieldsപാലക്കാട്: ലോക്ഡൗൺ ആറാം നാളിലേക്ക് കടന്നതോടെ സംസ്ഥാനത്ത് മരുന്നിന് ക്ഷാമം നേരി ട്ടേക്കുമെന്നാശങ്ക. ഒാർഡർ അനുസരിച്ച് എത്തിക്കാൻ ഉത്തരേന്ത്യൻ കമ്പനികൾക്ക് സാ ധിക്കാത്തതാണ് കാരണം. ചിലയിടങ്ങളിൽ ജീവൻരക്ഷാമരുന്നുകൾക്ക് ക്ഷാമം അനുഭവപ്പെ ട്ടുതുടങ്ങി. ആവശ്യാനുസരണം മരുന്ന് ലഭ്യമായില്ലെങ്കിൽ അടുത്തയാഴ്ചയോടെ ക്ഷാമം രൂക്ഷമാകുമെന്ന് ഒാൾ കേരള കെമിസ്റ്റ് ആൻഡ് ഡ്രഗിസ്റ്റ് അസോസിയേഷൻ (എ.കെ.സി.ഡി.എ) ഭാരവാഹികൾ പറയുന്നു. രാജ്യത്ത് മരുന്നുൽപാദനം കൂടുതൽ ഉത്തരാഖണ്ഡ്, ഹിമാചൽപ്രദേശ്, സിക്കിം സംസ്ഥാനങ്ങളിലാണ്. നേരത്തെ, വിമാനമാർഗവും കമ്പനികളുടെതന്നെ റോഡ് മാർഗമുള്ള ശീതീകൃത എക്സ്പ്രസ് സർവിസുകളിലൂടെയുമാണ് എത്തിച്ചിരുന്നത്.
രാജ്യമാകെ ലോക്ഡൗണായതോടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിേലക്ക് മരുെന്നത്തിക്കുക ദുഷ്കരമായി. ചൂട് 40 ഡിഗ്രിക്ക് മുകളിലുള്ള ചരക്കു െട്രയിനുകളിൽ കൊണ്ടുവരാനുമാവില്ല.
ലോക്ഡൗൺ നീളുമെന്നഭീതിയിൽ ആളുകൾ മൂന്നും നാലും മാസത്തേക്ക് മരുന്ന് ഒരുമിച്ച് വാങ്ങുന്നതും ക്ഷാമത്തിലേക്ക് നയിക്കുന്നു. സാമ്പത്തികവർഷാവസാനമായതിനാൽ പ്രമുഖ കമ്പനികളെല്ലാം വിതരണം നിർത്തിവെച്ചിരുന്നു. ഇതും ഗോഡൗണുകളിൽ സ്റ്റോക് കുറയാൻ കാരണമായി.
നിലവിൽ രണ്ടു പ്രധാന കമ്പനികളിൽനിന്നുമാത്രമാണ് ഒാർഡറനുസരിച്ച് മരുന്ന് ലഭിക്കുന്നത്. അതും ഭാഗികമായി മാത്രം. മറ്റെല്ലാം അടഞ്ഞുകിടക്കുകയാണ്. പ്രതിസന്ധി തുടർന്നാൽ രക്തസമ്മർദം, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയവക്കുള്ള മരുന്നുകൾ ലഭ്യമല്ലാത്ത സ്ഥിതിവരുമെന്ന് എ.കെ.സി.ഡി.എ സംസ്ഥാന പ്രസിഡൻറ് എ.എൻ. മോഹൻ പറഞ്ഞു. അതേസമയം, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുംബൈ ആസ്ഥാനമായ കമ്പനികൾ വിതരണം മുടങ്ങില്ലെന്ന് ഉറപ്പുനൽകിയിട്ടുണ്ടെന്നും സംസ്ഥാന ഡ്രഗ്സ് കൺട്രോളർ രവി മേനോൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.