തിരുവനന്തപുരം: കുട്ടികളുമായി ചേര്‍ന്ന് മെഗാ പൂക്കളം തീര്‍ത്ത് തിരുവനന്തപുരം ലുലു മാളിന്റെ ആദ്യ ഓണം. പട്ടം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുമായി കൈകോര്‍ത്ത് 'ലുലു മെഗാ പൂക്കളം 2022' പേരിലാണ് ഓണാഘോഷം ഒരുക്കിയത്. സ്‌കൂളില്‍ നിന്നുള്ള 360ഓളം ടീമുകളും ഓപണ്‍ രജിസ്‌ട്രേഷനില്‍ പങ്കെടുത്ത മുതിര്‍ന്നവരുടെ ടീമുകളും ചേര്‍ന്ന് 392 അത്തപ്പൂക്കളങ്ങള്‍ ഒരുക്കി.
ഗ്രാന്‍ഡ് എട്രിയം, ഹൈപ്പര്‍ എട്രിയം ഉള്‍പ്പെടെ മാളിലെ ഓരോ മേഖലയും പൂക്കളങ്ങള്‍കൊണ്ട് നിറഞ്ഞു.കുട്ടികളും മുതിര്‍ന്നവരുമടക്കം അയ്യായിരത്തോളം പേര്‍ ചേര്‍ന്ന് മൂന്ന് മണിക്കൂര്‍ കൊണ്ടാണ് വ്യത്യസ്ത ഡിസൈനുകളിൽ അത്തപ്പൂക്കളങ്ങളൊരുക്കിയത്. മലയാളികളുടെ ദേശീയോത്സവത്തെ പുതിയ തലമുറക്ക് പരിചയപ്പെടുത്താനും കുട്ടികള്‍ക്ക് ഓണത്തിന്റെ പ്രാധാന്യം മനസ്സിലാക്കി നല്‍കാനും ലക്ഷ്യമിട്ടായിരുന്നു പരിപാടി.
കോവിഡ് മഹാമാരിക്കെതിരെ മുന്‍നിരയില്‍നിന്ന് പോരാടിയ ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കായി മെഗാ പൂക്കളം സമര്‍പ്പിച്ചു. കോവിഡ് അതിജീവിച്ച കുരുന്നുകളുടെ ഏറ്റവും വലിയ ഒത്തുകൂടൽ വേദികൂടിയായി മെഗാ പൂക്കളം മാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.