കോഴിക്കോട്: 1960കളിലെ ക്ഷാമകാലത്തെ നോേമ്പാർമയാണ് കുറ്റിച്ചിറ ഇറമാക്ക വീട്ടിൽ ഇ. വി. ഉസ്മാൻ കോയക്ക് കോവിഡ് കാലത്തെ നോമ്പുകാലം വന്നപ്പോൾ. ഇന്ത്യ-ചൈന യുദ്ധത്തിെ ൻറ പശ്ചാത്തലത്തിലാണെന്നാണ് ഒാർമ. അരി, പഞ്ചസാര, മൈദ തുടങ്ങിയ സാധനങ്ങൾക്ക് നിയന്ത ്രണമായിരുന്നു അക്കാലത്ത്. റേഷൻ കട വഴിയാണ് സാധനങ്ങൾ കിട്ടിയത്. നോമ്പ് തുറക്ക് അ ധികവിഭവങ്ങളൊരുക്കേണ്ടതിനാൽ അന്ന് തഹസിൽദാറായിരുന്ന സി.കെ. മൊയ്തീൻകോയയുടെ പ്രത്യേക അനുമതിയോടെയാണ് പഞ്ചസാരയും മൈദയുമൊക്കെ കൂടുതൽ അളവിൽ അനുവദിച്ചുകിട്ടിയത്. പുതിയാപ്പിളമാരുടെ നോമ്പുതുറക്ക് വലിയ പ്രാധാന്യമുള്ള പ്രദേശമാണ് അന്നും കുറ്റിച്ചിറ.
അതുകൊണ്ടുതന്നെ സാധനങ്ങൾ അധികം വേണ്ടി വരുമായിരുന്നു. ഇന്ന് കോവിഡിെൻറ പശ്ചാത്തലത്തിൽ നിേത്യാപയോഗസാധനങ്ങൾക്ക് നിയന്ത്രണമില്ലെങ്കിലും ലോക്ഡൗൺ നീണ്ടുപോയാൽ ആ ഒരു കാലം വരുമോ എന്ന ആശങ്കയില്ലാതില്ല 77 വയസ്സ് പൂർത്തിയായ ഉസ്മാൻകോയക്ക്. അന്ന് കല്യാണങ്ങൾക്ക് 25 പേർക്ക് പെങ്കടുക്കാനേ അനുമതി ഉണ്ടായിരുന്നുള്ളൂ. ആളുകൂടുന്ന നോമ്പുതുറകൾക്കും നിയന്ത്രണമുണ്ടായിരുന്നു. അക്കാലത്തുതന്നെ നോമ്പുകാലം ഉത്സവദിനങ്ങളാണ് കുറ്റിച്ചിറക്ക്. തറവാടകങ്ങളിൽ വിപുലമായ നോമ്പുതുറകൾ.
പള്ളികളിൽ ഭക്തിസാന്ദ്രമായ രാപ്പകലുകൾ. രാത്രി വൈകിയും ഉണർന്നിരിക്കുന്ന തെരുവുകൾ. കഴിഞ്ഞ റമദാൻ വരെ അതായിരുന്നു ഇൗ ദേശം. ഇൗ റമദാന് സമാനമായ ഒരു നോമ്പുകാലം സങ്കൽപത്തിൽ പോലുമില്ല. അടഞ്ഞുകിടക്കുന്ന പള്ളികൾ. തറാവീഹും ജുമുഅയും പോലുമില്ല. ഏകാന്തതയുടെ തെരുവുകൾ. ഉത്സവരാവുകൾ വല്ലാത്തൊരു വിജനതക്ക് വഴിമാറിയിരിക്കുന്നു. പള്ളികളിൽനിന്ന് ബാെങ്കാലികളെങ്കിലും മുഴങ്ങുന്നു എന്ന് ആശ്വസിക്കാം.
കൂട്ടുകുടംബരീതിയും ‘അറ സിസ്റ്റവും’ നില നിൽക്കുന്ന ദേശമാണിത്. പുതിയാപ്പിളമാരെയും സുഹൃത്തുക്കളെയും റമദാെൻറ ആദ്യപത്തിൽ തന്നെ വിപുലമായ രീതിയിൽ നോമ്പുതുറപ്പിക്കും. എല്ലാ ദിവസവും തറാവീഹ് കഴിഞ്ഞ് അന്തിയുറങ്ങാൻ ഭാര്യവീട്ടിൽ എത്തുന്ന പുതിയാപ്പിളക്ക് അത്താഴത്തിന് മുമ്പുനൽകുന്ന ഭക്ഷണമാണ് ‘മുത്താഴം’ എന്ന പേരിൽ അറിയപ്പെട്ടത്.
തറാവീഹുകൾക്ക് പക്ഷേ, സമീപകാലത്തെപോലെ യുവാക്കൾ പള്ളിയിൽ അധികമെത്തിയിരുന്നില്ലെന്ന് ഉസ്മാൻകോയ ഒാർക്കുന്നു. എന്തായാലും ചരിത്രത്തിൽ സമാനതകളില്ലാത്ത ഒരു നോമ്പുകാലത്തിന് സാക്ഷ്യംവഹിക്കാനായതും ഒരു അനുഭവമാണെന്ന് പൊതുപ്രവർത്തകൻ കൂടിയായ അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.