ഗ്രീഷ്മയുടെ കോലം കത്തിച്ച് മെൻസ് അസോസിയേഷൻ; ജാമ്യം നൽകിയതിൽ പ്രതിഷേധം

തിരുവനന്തപുരം: കാ​മു​ക​നെ ക​ഷാ​യ​ത്തി​ല്‍ വി​ഷം നൽകി കൊ​ന്ന കേസിലെ പ്രതി ഗ്രീഷ്മക്ക് ജാമ്യം നൽകിയതിൽ പ്രതിഷേധവുമായി ആൾ കേരള മെൻസ് അസോസിയേഷൻ. സെക്രട്ടേറിയറ്റിന് മുന്നിൽ ഗ്രീഷ്മയുടെ കോലം കത്തിച്ച് മെൻസ് അസോസിയേഷൻ പ്രതിഷേധിച്ചു.

ഷാരോൺ വധക്കേസിൽ കഴിഞ്ഞാഴ്ചയാണ് ജാമ്യം ലഭിച്ച് ഗ്രീഷ്മ ജയിൽ മോചിതയായത്. സഹതടവുകാരുടെ പരാതിയെ തുടർന്ന് ഗ്രീഷ്മയെ അട്ടക്കുളങ്ങര വനിതാ ജയിലിൽ നിന്നും മാവേലിക്കര സ്പെഷ്യൽ ജയിലിലേക്ക് മാറ്റിയത് വാർത്തയായിരുന്നു. ഇപ്പോൾ കേ​സി​ന്റെ വി​ചാ​ര​ണ ത​മി​ഴ്‌​നാ​ട്ടി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്നാ​ണ് ആവശ്യപ്പെട്ട് സു​പ്രീം​കോ​ട​തി​യി​ല്‍ ഹരജി നൽകിയിരിക്കുകയാണ് ഗ്രീഷ്മ. സം​ഭ​വം ന​ട​ന്ന​ത് ക​ന്യാ​കു​മാ​രിയിലായതിനാൽ വി​ചാ​ര​ണ​യും അ​വി​ടെ ന​ട​ത്ത​ണ​മെ​ന്നാ​ണ് ഹ​ര​ജി​യി​ലെ ആ​വ​ശ്യം. നെ​യ്യാ​റ്റി​ന്‍ക​ര അ​ഡീ​ഷ​ന​ല്‍ സെ​ഷ​ന്‍സ് കോ​ട​തി​യി​ലാ​ണ് കേസ് ന​ട​പ​ടി​ക​ ഇപ്പോൾ പു​രോ​ഗ​മി​ക്കു​ന്ന​ത്.

നെയ്യൂരിലെ സ്വകാര്യ കോളജിൽ ബി.എസ്‌.സി റേഡിയോളജി അവസാന വർഷ വിദ്യാർഥിയായിരുന്ന ഷാരോൺ രാജ് ബസ് യാത്രക്കിടെയാണ് ഗ്രീഷ്മയെ പരിചയപ്പെടുന്നത്. പരിചയം പിന്നീട് പ്രണയത്തിലേക്ക് വഴിമാറി. മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോൾ ഷാരോണിനെ ഒഴിവാക്കാൻ തീരുമാനിച്ചുവെന്നും കഷായത്തിൽ വിഷം കലർത്തുകയായിരുന്നുവെന്നുമാണ് പെൺകുട്ടി പൊലീസിനോട് സമ്മതിച്ചത്. തമിഴ്നാട് പളുകലിലുള്ള വീട്ടിൽ വെച്ച് ഷാരോണിന് കഷായത്തിൽ വിഷം കലക്കി നൽകുകയായിരുന്നു. ജീവനായി ദിവസങ്ങളോളം ആശുപത്രിയിൽ പൊരുതിയാണ് ഷാരോൺ മരണത്തിന് കീഴടങ്ങിയത്.

മരണമൊഴിയിൽ പോലും ഗ്രീഷ്മയെ ഷാരോൺ സംശയിച്ചിരുന്നില്ല. ആദ്യം കേസ് അന്വേഷിച്ച പാറശ്ശാല പൊലീസ്, സാധാരണ മരണമെന്ന നിഗമനത്തിലാണ് എത്തിയിരുന്നത്. എന്നാൽ, പിന്നീട് പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിലും ചോദ്യം ചെയ്യലിലും ഗ്രീഷ്മ കുറ്റം സമ്മതിക്കുകയായിരുന്നു. ഗ്രീഷ്മയുടെ അ​മ്മ സി​ന്ധു​വും അ​മ്മാ​വ​ന്‍ നി​ര്‍മ​ല്‍ കു​മാ​റും കേസിൽ പ്രതികളാണ്. പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ ക​ഴി​യ​വെ ബാ​ത്‌​റൂം ക്ലീ​ന​ര്‍ ക​ഴി​ച്ച് ആ​ത്മ​ഹ​ത്യ​ശ്ര​മം ന​ട​ത്തി​യ​തി​ന് ഗ്രീ​ഷ്മ​ക്കെ​തി​രെ പൊ​ലീ​സ് കേ​സെടുത്തിട്ടുണ്ട്.

Tags:    
News Summary - Mens Association protest against Greeshma

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.