തിരുവനന്തപുരം: താരസംഘടനയായ അമ്മക്കെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയ ഡബ്ല്യു.സി.സിക്ക് പിന്തുണയുമായി ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മ. സർക്കാർ എന്നും ഇരകൾക്കൊപ്പമാണ്. അവർ ഒരിക്കലും അനാഥമാകില്ല. ഡബ്ല്യു.സി.സി അംഗങ്ങൾ അമ്മ സംഘടനക്ക് ഉള്ളിൽ നിന്ന് തന്നെ പോരാടണം. സൈബർ ആക്രമണത്തിൽ നടിമാർ ഭയപ്പെടരുതെന്നും മന്ത്രി പറഞ്ഞു.
അന്തസോടെ ജീവിക്കാനുള്ള സ്ത്രീകൾകളുടെ പോരാട്ടത്തിെൻറ ഭാഗമാണ് മീ ടൂ കാമ്പയിൻ. എം.എൽ.എയും നടനുമായ മുകേഷിനെതിരെ ഉയർന്ന ആരോപണത്തിൽ ഇര പരാതി നൽകിയാൽ പൊലീസ് കേസെടുക്കും. എന്നാൽ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ കേസെടുക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു.
അമ്മക്കും പ്രസിഡൻറ് മോഹന്‍ലാലിനുമെതിരെ ആരോപണം ഉന്നയിച്ച ഡബ്ല്യു.സി.സിയുടെ ഫേസ്ബുക്ക് പേജില്‍ പ്രമുഖ താരങ്ങളുടെ ആരാധകർ സൈബര്‍ ആക്രമണം നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.