എം.ജി സർവകലാശാലയും തുർക്കിയിലെ ഹാസാൻ കൽയോൺകു യൂണിവേഴ്‌സിറ്റിയും കൈകോർക്കുന്നു

കോട്ടയം: സാമൂഹിക ശാസ്ത്രവിഷയങ്ങളിൽ യോജിച്ചു പ്രവർത്തിക്കാനുള്ള എം.ഒ.യു. മഹാത്മാഗാന്ധി സർവകലാശാലയും തുർക്കിയിലെ ഹാസാൻ കൽയോൺകു സർവകലാശാലയും ബുധനാഴ്ച ഒപ്പുവയ്ക്കും. ഉച്ചകഴിഞ്ഞ് 3.30ന് ഓൺലൈനായി നടക്കുന്ന പരിപാടിയിൽ മഹാത്മാഗാന്ധി സർവകലാശാല രജിസ്ട്രാർ പ്രൊഫ. ബി. പ്രകാശ്കുമാറും ഹസൻ കൽയോൺകു സർവകലാശാലയിലെ ഇന്‍റർനാഷണൽ റിലേഷൻ് ഓഫീസ് കോ-ഓർഡിനേറ്റർ കുവാൻ കോൺമെസും എം.ഒ.യുവിൽ ഒപ്പുവയ്ക്കും.

വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ്, പ്രോ വൈസ് ചാൻസലർ പ്രൊഫ. അരവിന്ദകുമാർ എന്നിവർ പങ്കെടുക്കും. ബിരുദ ബിരുദാനന്തരതലത്തിൽ ഹ്രസ്വ/ദീർഘകാല അധ്യാപക വിദ്യാർഥി കൈമാറ്റവും അതിഥി വിദ്യാർഥി പ്രോഗ്രാമുകളും സമഗ്ര ഗവേഷണ പഠന അധ്യാപന പരിപാടികളും ഇതിൽ ഉൾപ്പെടുന്നു. മഹാത്മാഗാന്ധി സർവകലാശാല ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മൾട്ടി ഡിസിപ്ലിനറി റിസർച്ച് ഇൻ സോഷ്യൽ സയൻസസ് (ഐ.എം.പി.എസ്.എസ്.) ആണ് നോഡൽ സ്ഥാപനമായി പ്രവർത്തിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.