കോട്ടയം: ലൈംഗിക അതിക്രമം സംബന്ധിച്ച് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും ആരോപണം വ്യാജമാണെന്നും എം.ജി സർവകാലശാല വൈസ് ചാൻസലർ ഡോ. സാബു തോമസ്. ഇതുസംബന്ധിച്ച് ഏഴു വർഷത്തിനിടെ വാക്കാൽപോലും ഗവേഷക വിദ്യാർഥിനി പരാതിപ്പെട്ടിട്ടില്ല. കഴിഞ്ഞദിവസം നടന്ന ഒത്തുതീർപ്പ് ചർച്ചയിൽ ഇത്തരമൊരു പരാതി ഗവേഷക ഉന്നയിച്ചിരുന്നു. ഇതിനുമുമ്പ് ഒരിക്കലും പറഞ്ഞിട്ടുമില്ല, കേട്ടിട്ടുമില്ല.
ഗവേഷക സെൻററിനുള്ളിൽ ഇത്തരം സംഭവങ്ങൾ നടക്കാൻ സാധ്യതയില്ല. പരാതി ലഭിച്ചാൽ അന്വേഷണത്തിനും നിയമനടപടികൾക്കും തയാറാണ്. പരാതിക്കാരി സർവകലാശാലയിൽ തിരിച്ചെത്തണം. ഇവർക്ക് പൂർണ പിന്തുണ നൽകുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
നാനോ സെൻറർ ഡയറക്ടർ നന്ദകുമാർ കളരിക്കലിനെ പുറത്താക്കാൻ കഴിയില്ല. നന്ദകുമാറിന് എതിരായ ആരോപണങ്ങൾ കോടതി തള്ളിക്കളഞ്ഞതാണ്. വിദ്യാർഥിക്ക് ഗവേഷണം തുടരാൻ എല്ലാ സഹായവും സർവകലാശാല നൽകും. ഗവേഷണത്തിൽ ഒരു തരത്തിലും നന്ദകുമാർ ഇടപെടില്ല. ഗവേഷണം പൂർത്തിയാക്കാൻ പ്രത്യേക ഫെലോഷിപ് അനുവദിക്കുമെന്നും സാബു തോമസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.