തിരുവനന്തപുരം: സംസ്ഥാനത്ത് പാൽവില വർധനക്ക് നീക്കം. ഇതിനെക്കുറിച്ച് പഠിക്കാൻ രണ്ടംഗ സമിതിയെ മിൽമ നിയോഗിച്ചു. ഉൽപാദന ചെലവ് പരിഗണിച്ചാണിത്. വിലകൂട്ടാതെ പിടിച്ചുനിൽക്കാനാകില്ലെന്ന് മിൽമ സർക്കാറിനെയും അറിയിച്ചിരുന്നു. 2019 ലാണ് നേരത്തേ പാൽവില വർധിപ്പിച്ചത്. സർക്കാറാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക. കർഷകരുമായി കൂടി ചർച്ച ചെയ്താകും സമിതി റിപ്പോർട്ട് തയാറാക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.