മിൽമ സമരം ഒത്തുതീർന്നു; ജീവനക്കാർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കും

തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്‌ മിൽമ തിരുവനന്തപുരം മേലഖയിലെ ജീവനക്കാർ നടത്തുന്ന സമരം ഒത്തുതീർപ്പായി. ജീവനക്കാരുടെ സ്ഥാനക്കയറ്റം സമയബന്ധിതമായി നടപ്പാക്കണമെന്നതുൾപ്പെടെ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ സംയുക്ത ട്രേഡ്‌ യൂനിയൻ തിങ്കളാഴ്ച സമരം ആരംഭിച്ചത്‌.

തൊഴിലാളി യൂനിയനുകളുമായി ചൊവ്വാഴ്ച വൈകീട്ട്‌ മേഖല യൂനിയൻ ചെയർപേഴ്സൺ മണി വിശ്വനാഥ് ചർച്ച നടത്തി. സമരംചെയ്‌ത ജീവനക്കാർക്കെതിരെയെടുത്ത പൊലീസ്‌ കേസ്‌ പിൻവലിക്കണമെന്നതുൾപ്പെടെ ആവശ്യങ്ങൾ പരിഗണിക്കാമെന്ന്‌ ഉറപ്പുനൽകിയതിനെത്തുടർന്ന്‌ സമരം പിൻവലിക്കുകയാണെന്ന്‌ നേതാക്കൾ അറിയിച്ചു. മിൽമ എംപ്ലോയീസ്‌ യൂനിയൻ (സി.ഐ.ടി.യു), ഓൾ കേരള മിൽമ എംപ്ലോയീസ്‌ ഫെഡറേഷൻ (ഐ.എൻ.ടി.യു.സി) എന്നിവയുടെ നേതൃത്വത്തിലായിരുന്നു സമരം.

Tags:    
News Summary - Milma strike settled; Cases taken against employees will be withdrawn

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.