തിരുവനന്തപുരം: ദേശീയ^അന്തർദേശീയ മാധ്യമങ്ങളുമായി താരതമ്യം ചെയ്യുേമ്പാൾ മലയാള മാധ്യമങ്ങളിൽ നുണ വളരെ കുറവാണെന്ന് മന്ത്രി ജി. സുധാകരൻ. ഭരണകൂട താൽപര്യങ്ങൾക്ക് മാധ്യമങ്ങളെ സമർഥമായി ഉപയോഗിക്കുന്നതാണ് ദേശീയ-അന്തർദേശീയ തലത്തിൽ സംഭവിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ദേശീയ മാധ്യമദിനത്തിെൻറ ഭാഗമായി ‘വർത്തമാനകാല ഭരണകൂടവും മാധ്യമങ്ങളും’ വിഷയത്തിൽ കേരള പത്രപ്രവർത്തക യൂനിയൻ ജില്ല കമ്മിറ്റി സംഘടിപ്പിച്ച സെമിനാറിൽ പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
പോരായ്മകൾ ഏറെയുണ്ടെങ്കിലും മലയാള മാധ്യമങ്ങൾക്ക് ലോകത്ത് തലയുയർത്തി നിൽക്കാൻ കഴിയും. എന്നാൽ, അഴിമതിക്കാരായ എല്ലാവരെയും തുറന്നുകാണിക്കുന്നതിനുപകരം ചിലരെ മാത്രമാണ് മലയാള മാധ്യമങ്ങൾ ലക്ഷ്യംവെക്കുന്നത്. ലാഭത്തിനുപിറകെ പോവുേമ്പാൾ സാമൂഹിക പ്രതിബദ്ധത കുറയുന്നു. അച്ചടി മാധ്യമങ്ങളെ അപേക്ഷിച്ച് ദൃശ്യമാധ്യമത്തിന് വിശ്വാസ്യത തീരെയില്ല എന്നതാണ് സ്ഥിതി. ബ്രേക്കിങ് ന്യൂസുകൾക്കായി ചാനലുകൾ പലതും കാട്ടിക്കൂട്ടുന്നു.
ചർച്ചയെന്ന പേരിൽ ചാനൽ അവതാരകൻ ഭൂമിക്ക് താഴെയുള്ള എല്ലാ വിഷയത്തിലും വിചാരണ നടത്തുന്നു. അവതാരകർ ബഹളംവെക്കുന്നത് ജനങ്ങൾ ഇഷ്ടപ്പെടുന്നില്ലെന്ന് ഓർക്കണം. അതിഥികളായെത്തിയവർക്ക് സംസാരിക്കാൻ അവസരം നൽകാതെ ജഡ്ജിയെപോലെ അവതാരകൻ പെരുമാറുന്നു. ജഡ്ജിക്കും ഇത്രമാത്രം അധികാരമൊന്നുമില്ലെന്നും സുധാകരൻ പരിഹസിച്ചു. മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കാൻ ഇടതുസർക്കാറിന് ബാധ്യതയുണ്ട്.
സ്വതന്ത്രവും നിഷ്പക്ഷവുമായ മാധ്യമപ്രവർത്തനം േപ്രാത്സാഹിപ്പിക്കുകയാണ് സർക്കാറിെൻറ ലക്ഷ്യം. എതിരഭിപ്രായം പറയുന്നതിെൻറ പേരിൽ മാധ്യമങ്ങളെ ശത്രുക്കളായി കാണുന്നതിനോട് യോജിപ്പില്ല. ഏകാധിപതികളെല്ലാം അഭിപ്രായങ്ങളെ ഭയപ്പെട്ടിരുന്നുവെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.