തിരുവനന്തപുരം: നിയമസഭയില്‍ ഏറ്റുമുട്ടി മന്ത്രി കെ.ടി. ജലീലും മുസ്ലിം ലീഗും. മാർക്ക ് ദാന വിഷയത്തിലെ അടിയന്തര പ്രമേയ നോട്ടീസ് ഉന്നയിച്ച വി.ഡി. സതീശെൻറ ആരോപണങ്ങൾ ക്ക് മറുപടിയായി ലീഗിനെതിരെ ശക്തമായ വിമർശനത്തിനാണ് മന്ത്രി ശ്രമിച്ചത്. പ്രതിപക ്ഷ നേതാവ് രമേശ് ചെന്നിത്തലയും ലീഗും തിരിച്ചടിച്ചു.
മന്ത്രി ജലീല്‍ കവലപ്രസംഗം നട ത്തുന്നെന്ന കെ.എം. ഷാജിയുടെ കളിയാക്കലിന് കോളജിെൻറ പടികയറാത്ത ഷാജിക്ക് ഉന്നതവിദ്യാഭ്യാസത്തെക്കുറിച്ച് പറയാന്‍ എന്ത് അധികാരമെന്നായിരുന്നു മന്ത്രിയുടെ മറുചോദ്യം. ആബിദ്ഹുസൈന്‍ തങ്ങള്‍ സിന്‍ഡിക്കേറ്റ് അംഗമായിരുന്നപ്പോഴാണ് 2012ല്‍ ബി.ടെക് പാസായ എല്ലാവര്ക്കും മുന്‍കാല പ്രാബല്യത്തോടെ 20 മാര്‍ക്ക് കൂട്ടി നല്കാന് തീരുമാനിച്ചത്.
കേരളത്തിെൻറ പുറത്തുള്ള തട്ടിക്കൂട്ട് സര്‍വകലാശാലയില്‍നിന്ന് ഡോക്ടറേറ്റ് നേടിയ ഹൈസ്കൂൾ അധ്യാപകനെ വൈസ് ചാന്സലാറാക്കാന് ശ്രമിച്ച പാര്‍ട്ടിയാണ് വി.സിയുടെ മഹത്വം പറയുന്നത്. ഒന്നു മുതല്‍ 10 വരെ പരീക്ഷയെഴുതിയാല്‍ മതി പാസാകുമെന്ന ചാക്കീരി പാസ് നടപ്പാക്കിയവരാണ് പഠനത്തിെൻറ മികവ് പറയുന്നത്. വി.സിമാരെ ജാതിയും മതവും നോക്കി നിയമിച്ചവരാണ് ഈ പറയുന്നത്. ഈ സര്‍ക്കാര്‍ വന്നശേഷം അഞ്ച് വി.സിമാരെ നിയമിച്ചത് ജാതിയും മതവും നോക്കിയായിരുന്നില്ലെന്ന് മന്ത്രി പറഞ്ഞു.
ഇതിനിടെയാണ് കെ.എം. ഷാജിയുടെ കമൻറ് വന്നത്. മന്ത്രിയുടെ വില തനിക്കറിയാമെന്നും അതൊന്നും ഷാജി പഠിപ്പിേക്കെണ്ടന്നും മന്ത്രി തിരിച്ചടിച്ചു. ഒരേ സ്ഥാപനത്തിൽ പഠിച്ച ആളുകളാണ് മന്ത്രിയും ഷാജിയുമെന്നും അതിേൻറതായ പ്രത്യേകതകളുണ്ടാകുമെന്നും ലീഗിലെ വി.കെ. ഇബ്രാഹിം കുഞ്ഞും പ്രതികരിച്ചു.
2012ല്‍ ബി.ടെക്കിന് 20 മാര്‍ക്ക് നല്കാന് തീരുമാനിച്ചത് നടപടിക്രമങ്ങൾ പാലിച്ചായിരുന്നെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. അതും ഇപ്പോഴത്തെ മാര്‍ക്ക് ദാനവുമായി താരതമ്യമില്ല. 2004ലെ സ്കീമിന് തന്നെ പ്രശ്നമുണ്ടായിരുന്നെന്ന് ചൂണ്ടിക്കാട്ടി പ്രിന്‍സിപ്പല്‍മാര്‍ ചേര്‍ന്ന് സര്‍വകലാശാലക്ക് കത്തെഴുതിയിരുന്നു. എ.ഐ.സി.ടി.ഇയും മറ്റും നിർദേശം നല്‍കുകയും ചെയ്തു. അതിെൻറ അടിസ്ഥാനത്തിലാണ് തീരുമാനം. അടുത്തിടെ ആരോഗ്യസര്‍വകലാശാലയില്‍ സര്‍ക്കാര്‍ കൊടുത്ത പേര് ഗവര്‍ണര്‍ വെട്ടിയെന്നും വാര്‍ത്തയുണ്ട്. അതിനുപിന്നില്‍ എന്താണെന്ന് തനിക്കറിയില്ലെന്നും രമേശ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.