കടന്നപ്പള്ളിക്കു നേരെ യൂത്ത് കോൺഗ്രസിന്‍റെ കരിങ്കൊടി

കണ്ണൂര്‍: മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിക്ക് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി വീശി. കെ.സുധാകരന്റെ നിരാഹാര സത്യഗ്രഹം അവസാനിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാർ ഇടപെടാത്തതിൽ പ്രതിഷേധിച്ചാണ് യൂത്ത് കോൺഗ്രസിന്‍റെ നടപടി. 

കണ്ണൂരിൽ ഒരു ചടങ്ങിനെത്തിയ മന്ത്രിക്ക് നേരെ യൂത്ത് കോൺഗ്രസ് നേതാവ് ജോഷി കണ്ടത്തിലിന്‍റെ നേതൃത്വത്തിൽ ഒരു സംഘമെത്തി കരിങ്കൊടി വീശുകയായിരുന്നു. പൈലറ്റ് വാഹനത്തിലെ പൊലീസുകാർ ഉടൻ മന്ത്രിയെ സ്ഥലത്തു നിന്നു നീക്കി.


 

Tags:    
News Summary - Minister Kadannapally Ramachandran on Youth Congress-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.